ലോക്‌സഭയിലെ വനിതാ അംഗങ്ങളിൽ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട രണ്ടുപേരാണ് ബംഗാളിൽ നിന്നുള്ള തൃണമൂൽ എംപിമാരായി മിമി ചക്രവര്‍ത്തിയും നുസ്രത്ത് ജഹാനും. സിനിമാതാരങ്ങളായ ഇരുവരും തെരഞ്ഞെടുപ്പ് രംഗത്തിറങ്ങിയതുമുതൽ വിവാദങ്ങളും കൂട്ടായെത്തിയിരുന്നു. ലൈംഗികാധിക്ഷേപങ്ങള്‍ ഉൾപ്പെടെ ഇവർക്കെതിരെ ഉയർന്നു. എന്നാൽ വൻ ഭൂരിപക്ഷത്തില്‍ ഇരുവരും ലോക് സഭയിലെത്തുകയും ചെയ്തു.
എന്നാൽ, ബംഗാളില്‍ അടുത്ത മാസം ദുര്‍ഗ്ഗാ ബൂജ നടക്കാനിരിക്കെ രാഷ്ട്രീയത്തിരക്കുകളെല്ലാം മാറ്റിവച്ച് നർത്തകിമാരാവുകയാൻ ഈ എംപിമാർ. ദുർഗാപൂജയോടനുബന്ധിച്ച് ദുർഗാ ദേവിയെ സ്തുതിച്ചുകൊണ്ടുള്ള ഇരുവരുടെയും നൃത്തവിഡിയോ ആരാധകരുടെ മനം കവർന്ന് നവ മാധ്യമങ്ങളിൽ തംരഗമാവുകയാണ്.
സ്ത്രീ ശക്തിയുടെ പ്രതീകമാണ് ബംഗാളിൽ മാ ദുർഗ. ബംഗാളില്‍ അടുത്ത മാസം നാലുമുതല്‍ എട്ടുവരെയാണ് ദുർഗാപൂജ ആഘോഷങ്ങൾ. ഈ വിശ്വാസത്തോടുള്ള ആദരസൂചകമായാണ് തൃണമുൽ എംപിമാരുടെ നൃത്തം. പരമ്പരാഗത ബംഗാളി വേഷമണിഞ്ഞുകൊണ്ടായിരുന്നു നൃത്തം. യൂട്യൂബില്‍ അപ് ലോഡ് ചെയ്ത വീഡിയോ ഇതിനകം ഒരുമില്ല്യൺ കാഴ്ചക്കാർ കണ്ടുകഴിഞ്ഞെന്നുള്ളതാണ് മറ്റൊരു പ്രത്യേകത.
This post was last modified on September 20, 2019 10:09 pm
Leave a Comment