X

ചിത്രത്തിന് അശ്ലീല കമന്റിട്ട യുവാവിന് തക്ക മറുപടി നല്‍കി നടി ദിവ്യ

സ്ത്രീകളെ എങ്ങനെ ബഹുമാനിക്കണമെന്നും അവരോടെങ്ങനെ പെരുമാറണമെന്നും ആണ്‍കുട്ടികളെ വീട്ടിലും സ്‌കൂളിലും പഠിപ്പിക്കേണ്ടത് അത്യാവശ്യമാണ്

തന്റെ ചിത്രത്തിന് അശ്ലീല കമന്റ് ഇട്ട യുവാവിന് തക്ക മറുപടി നല്‍കി ദേശീയ അവാര്‍ഡ് ജേതാവും നടിയുമായ ദിവ്യ ദത്ത. ഒരു അഭിമുഖത്തിനിടയില്‍ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ ദിവ്യ പങ്കുവെച്ച ചിത്രത്തിനാണ് അശ്ലീല കമന്റുമായി യുവാവ് എത്തിയത്. വെള്ള നിറത്തിലുള്ള കുര്‍ത്ത ധരിച്ച ചിത്രത്തിന് താഴെ താരത്തിന്റെ മാറിടത്തിനെ കുറിച്ച് മോശമായി കമന്റ് ഇടുകയായിരുന്നു യുവാവ്. എന്നാല്‍ താരവും പിന്നാലെ മറുപടിയുമായി എത്തി.

‘അതെ, വലുതാണ്, അതുകൊണ്ട് നിങ്ങള്‍ക്കെന്താണ്? ദയവായി മിണ്ടാതിരിക്കുക. സ്ത്രീകളെ അപമാനിക്കുന്നത് നിര്‍ത്തുക. സ്ത്രീകളെന്നാല്‍ ശരീരം മാത്രമല്ല അതിനപ്പുറത്താണ്. ചിരിക്കുമ്പോള്‍ അവരുടെ കണ്ണിലെ തിളക്കം നിങ്ങള്‍ കണ്ടിട്ടുണ്ടോ? നിങ്ങളില്‍ നിന്നും അത്തരം നല്ല കാര്യങ്ങളൊന്നും പ്രതീക്ഷിക്കാന്‍ പാടില്ലല്ലോ, എന്നോട് ക്ഷമിക്കണം. ഇത്തരം അശ്ലീല കമന്റുകള്‍ ഇനി ഇവിടെ പോസ്റ്റ് ചെയ്യരുത്’ എന്നായിരുന്നു ദിവ്യയുടെ മറുപടി.

‘സ്ത്രീകളെ എങ്ങനെ ബഹുമാനിക്കണമെന്നും അവരോടെങ്ങനെ പെരുമാറണമെന്നും ആണ്‍കുട്ടികളെ വീട്ടിലും സ്‌കൂളിലും പഠിപ്പിക്കേണ്ടത് അത്യാവശ്യമാണ്. എന്നിട്ടും പഠിക്കുന്നില്ലെങ്കില്‍ റോഡിന്റെ നടുക്കുവെച്ച് ഇക്കാര്യങ്ങള്‍ പഠിപ്പിക്കണം’ എന്നായിരുന്നു സംഭവത്തെക്കുറിച്ച് അന്വേഷിച്ച മാധ്യമങ്ങളോട് ദിവ്യ പറഞ്ഞത്.

Read More : നെയ്യാറ്റിന്‍കരയിലെ ആത്മഹത്യ: മോറട്ടോറിയം ഉത്തരവ് പിഴവില്‍ സര്‍ക്കാര്‍ മറുപടി പറയേണ്ടിവരും