ബോളിവുഡ് താരം രണ്‍വീര്‍ സിംഗിനെ ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴക്ക് പറഞ്ഞുകൊണ്ടരിക്കുകയാണ്. രണ്‍വീറിന്റെ കുട്ടിക്കളി കാരണം ആരാധികക്ക് പരിക്കേറ്റതാണ് കാരണം. ലാക്‌മേ ഫാഷന്‍ വീക്കില്‍ തന്റെ പുതിയ ചിത്രം ‘ഗല്ലി ബോയി’യുടെ പ്രചരണാര്‍ഥം താരം പങ്കെടുത്തിരുന്നു. ഇതിനിടയില്‍ താരം കാണികളുടെ ഇടയിലേയ്ക്ക് എടുത്തുചാടിയ രണ്‍വീറിന് ചാട്ടം പിഴക്കുകയായിരുന്നു. അപ്രതീക്ഷിതമായി രണ്‍വീര്‍ ചാടിയത് കൊണ്ട് ആരാധകര്‍ക്ക് താരത്തെ പിടിക്കാനായില്ല.
രണ്‍വീര്‍ വന്ന് വീണപ്പോള്‍ താരവും ആരാധകരും താഴെവീഴുകയും തിരക്കില്‍പ്പെട്ടുപോവുകയുമായിരുന്നു. ആരാധികമാരില്‍ ഒരാള്‍ തലയിടിച്ചു വീഴുകയും ചെയ്തു. പരിക്കേറ്റ യുവതിയുടെ ചിത്രം നിരവധി മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതോടെ സോഷ്യല്‍ മീഡിയയില്‍ താരത്തിനുള്ള ശാസനയുമായി കമന്റുകളുടെ പ്രളയമായിരുന്നു.
Leave a Comment