X

സന്തോഷിക്കാന്‍ ആറ്റിറ്റിയൂഡ് മാത്രം മതി എന്ന് തെളിയിച്ച ജന്മനാ കയ്യും കാലും ഇല്ലാത്ത ഷിഹാബും ഭാര്യ ഷഹാനയും / വീഡിയോ

മലപ്പുറം പൂക്കാട്ടൂര്‍ സ്വദേശിയായ ഷിഹാബ് മാജിക്, നൃത്തം, വയലിന്‍, മോട്ടിവേഷന്‍ സ്പിക്കിംഗ്, സറ്റണ്ട്‌സ് തുടങ്ങിയ പല മേഖലകളിലും കഴിവ് തെളിയിച്ചിട്ടുള്ള ആളാണ്.

ഇത് ഷിഹാബ് അബൂബക്കര്‍. ജന്മനാ കയ്യും കാലും ഇല്ലാത്ത ഷിഹാബിന് അതൊന്നും ഒരു കുറവല്ല. നല്ലൊരു ചിത്രകാരന്‍ കൂടിയായ ഷിഹാബും ഭാര്യ ഷഹാന ഫാത്തിമയും ചേര്‍ന്നുള്ള വീഡിയോയ്ക്ക് ഫേസ്ബുക്കില്‍ ആരാധകര്‍ ഏറെയാണ്. തിരുവനന്തപുരത്ത് ജോലി നോക്കുന്ന ഷിഹാബും ഷഹാനയും സ്വന്തം നാട്ടിലെത്തിയപ്പോള്‍ ചെയ്ത വീഡിയോ കാണാം..

മലപ്പുറം പൂക്കാട്ടൂര്‍ സ്വദേശിയായ ഷിഹാബ് മാജിക്, നൃത്തം, വയലിന്‍, മോട്ടിവേഷന്‍ സ്പിക്കിംഗ്, സറ്റണ്ട്‌സ് തുടങ്ങിയ പല മേഖലകളിലും കഴിവ് തെളിയിച്ചിട്ടുള്ള ആളാണ്.

‘ഓരോരോ തട്ട് മുടന്തന്‍ ന്യായങ്ങള്‍ പറയും നമ്മള്‍ ജീവിതത്തില്‍. സന്തോഷിക്കാന്‍ ഒന്നും വേണ്ട. ആറ്റിറ്റിയൂഡ് മാത്രം മതി എന്ന് തെളിയിച്ചവര്‍’, ‘പറയാന്‍ വാക്കുകളില്ല’ ഇങ്ങനെ പോകുന്നു വീഡിയോയ്ക്കുള്ള കമന്റുകള്‍

This post was last modified on March 19, 2019 8:00 am

Related Post
Leave a Comment