കൃഷ്ണ നദിയ്ക്ക് കുറുകെയുള്ള പാലം വെള്ളത്തില്‍ മുങ്ങിയിരുന്നു. ആമ്പുലന്‍സ് ഡ്രൈവര്‍ക്ക് പുഴയേതാണ് പാലമേതാണ് എന്ന് തിരിച്ചറിയാന്‍ കഴിയുന്നുണ്ടായിരുന്നില്ല. ഇത് കണ്ടുനിന്ന പ്രദേശവാസിയായ ഒരു ആണ്‍കുട്ടി ആമ്പുലന്‍സിന് മുന്‍പിലൂടെ കുതിച്ചുപാഞ്ഞു. തങ്ങളുടെ നാട്ടിലെ ആ പുഴയേയും പാലത്തേയും അവന് നല്ലപോലെ പരിചയമുണ്ടായിരുന്നു.അതിലുപരിയായി കൃഷ്ണ നദിയെ അവന് വിശ്വസമായിരുന്നു.
കര്‍ണ്ണാടകയിലെ ദേവദുര്‍ഗയേയും യാഡ്ഗിറിനേയും ബന്ധിപ്പിച്ചുകൊണ്ടുള്ള പാലം പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങിയിരുന്നു. ഈ സമയം ആമ്പുലന്‍സിന് വഴികാട്ടിയായി ഓടിയ ആണ്‍കുട്ടിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. എല്ലാവരും കുട്ടിയുടെ ദൈര്യത്തെയാണ് പുകഴ്ത്തുന്നത്. മനുഷത്വം ഇല്ലാതായിട്ടില്ലായെന്ന് ഈ ദൃശ്യങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നുവെന്ന് ആളുകള്‍ കമന്റ് ചെയ്യുന്നു.
പാലത്തിലൂടെ ഓടിവരുന്ന ആണ്‍കുട്ടിയെ പിന്‍തുടര്‍ന്ന് ആമ്പുലന്‍സ് പാലം കടക്കുന്നത് വീഡിയോയില്‍ കാണാം.
മണ്ണിനടയില്‍നിന്ന് കരച്ചില്‍ കേട്ടതായി നാട്ടുകാര്‍, പിന്നീട് അതും നിലച്ചു, കവളപ്പാറയിലും പുത്തുമലയിലും ഇനിയും കണ്ടെത്താന്‍ അന്‍പതിലധികം പേര്‍
This post was last modified on August 11, 2019 10:38 am
Leave a Comment