നൂറ്റാണ്ടിലെ പ്രളയമുണ്ടായ കഴിഞ്ഞ വര്‍ഷം ഇതേ ദിവസങ്ങളില്‍ പെയ്തതിനെക്കാള്‍ പല മടങ്ങ് മഴയാണ് കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ പെയ്തത്. ഈ മാസം എട്ട് മുതല്‍ 10 വരെയുള്ള മൂന്ന് ദിവസങ്ങളില്‍ സംസ്ഥാനത്ത് ദീര്‍ഘകാല ശരാശരിയില്‍നിന്ന് 10 ഇരട്ടിവരെ മഴ പെയ്തുന്നൊണ് കണക്ക്. ദീര്‍ഘകാല ശരാശരിയെക്കാള്‍ നാലിരട്ടി മഴയാണ് കഴിഞ്ഞ വര്‍ഷം ഈ ദിവസങ്ങളില്‍ പെയ്തത്.
ഓഗസ്റ്റ് ഒമ്പത് രാവിലെവരെയുള്ള 24 മണിക്കൂറുകളിലാണ് കൂടുതല്‍ മഴ പെയ്തത്. 158 മില്ലീ മീറ്റര്‍ മഴയാണ് അന്ന് ശരാശരി സംസ്ഥാനത്ത് പെയ്തത്. ആ ദിവസം പെയ്യേണ്ടിയിരുന്ന 14.4 മില്ലീമീറ്ററിനെക്കാള്‍ പത്തിരട്ടി മഴയാണ് ആ ദിവസം സംസ്ഥാനത്ത് പെയ്തത്. ഈ മാസം എട്ടാം തീയതി 378 ശതമാനവും 9നു 998 ശതമാനവും ഇന്നലെ 538 ശതമാനവും അധികം മഴ പെയ്തു കഴിഞ്ഞവര്‍ഷം ഇതേ ദിവസങ്ങളില്‍ കേരളത്തില്‍ പ്രളയമുണ്ടായിരുന്നു. അന്ന് സാധാരണയില്‍നിന്ന് നാലിരട്ടി മഴയാണ് ലഭിച്ചത്.
ഇത്തവണ വേനല്‍ മഴയും ജൂണിലും ജൂലായ് മാസങ്ങളില്‍ ലഭിക്കേണ്ട മഴയിലും കുറവുണ്ടായിരുന്നു. അതിന് ശേഷം പെയ്ത മഴ അതിശക്തമായതിനാലാണ് രണ്ട് ദിവസങ്ങള്‍കൊണ്ട് കേരളത്തില്‍ വലിയ ദുരന്തമുണ്ടായത്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് എട്ടിന് 310, ഒമ്പതിന് 379, പത്തിന് 152 ശതമാനം എന്നിങ്ങനെയായിരുന്നു കൂടുതല്‍ മഴ പെയ്തത്.
സംസ്ഥാനത്ത് ഓഗസ്റ്റ് മാസം ആരംഭം വരെ സാധാരണയില്‍നിന്നും 30 ശതമാനം മഴ കുറവായിരുന്നു. കുറെ ദിവസങ്ങള്‍ക്കൊണ്ട് പെയ്യേണ്ട മഴ രണ്ട് മൂന്ന് ദിവസങ്ങള്‍ കൊണ്ട് പെയ്യുന്നതാണ് വലിയ ദുരന്തങ്ങള്‍ ഉണ്ടാക്കുന്നത്. ഇത് കേരളത്തില്‍ സംഭവിക്കുന്ന കാലവസ്ഥ വ്യതിയാനത്തിന്റെ ഭാഗമാണോ എന്നറിയാന്‍ കൂടുതല്‍ പഠനങ്ങളും വരും വര്‍ഷങ്ങളില്‍ എന്ത് സംഭവിക്കുമെന്നും അറിഞ്ഞതിന് ശേഷമെ സാധ്യമാകു
ഇത്രയും മഴയും ദുരിതവും ഉണ്ടായിട്ടും ഇന്നലെവരെയുള്ള കണക്കനുസരിച്ച് ഈ സീസണില്‍ പെയ്യേണ്ട മഴയില്‍ എട്ടു ശതമാനം കുറവുണ്ട്. ഈ മാസം 15 വരെ മഴയുണ്ടാകുമെന്നാണ് കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.
This post was last modified on August 14, 2019 4:47 pm
Leave a Comment