X

ചാംപ്യൻസ് ലീഗ് മൽസരത്തിനിടെ ഗ്രൗണ്ടിൽ അർദ്ധ നഗ്നയായി യുവതി; കിന്‍സി വൊളന്‍സ്‌കി പിന്തുടർന്നത് കാമുകന്റെ പാത/ വീഡിയോ

കാമുകന്റെ വെബ് സൈറ്റിന്റെ പ്രചാരണത്തിനായാണ് യുവതി ചാംപ്യൻസ് ലീഗ് കളത്തിലേക്ക് അർദ്ധ നഗ്നയായി ഓടിയിറങ്ങിയതെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ‌.

ചാംപ്യൻസ് ലീഗ് ഫൈനൽ‌ മൽസരത്തിൽ ടോട്ടനത്തെ തോൽപ്പിച്ച് മികച്ച വിജയം നേടി ലിവര്‍പൂള്‍ കിരീടം നേടി. എന്നാൽ കളിക്കെടെ ലോകത്തിന്റെ ശ്രദ്ധ പിടിച്ച് പറ്റയത് മറ്റൊരു സംഭവം ആയിരുന്നു. മത്സരത്തിന്റെ 17-ാം മിനിറ്റില്‍ അര്‍ദ്ധ നഗ്നയായ സ്ത്രീ കളത്തിലേക്ക് ഇറങ്ങിയതായിരുന്നു ഇത്. ഗ്രൗണ്ടിലൂടെ ഒരു സ്ത്രീ ഓടുന്നത് കണ്ട് കാണികളും കളിക്കാരും അന്തംവിട്ടു.

സ്ത്രീക്ക് പിന്നാലെ സുരക്ഷാ ജീവനക്കാരും വച്ചു പിടിച്ചു. ഇവരെ കീഴടക്കിയ സുരക്ഷാ ജീവനക്കാര്‍ ഗ്രൗണ്ടിന് പുറത്തേക്ക് കൊണ്ടുപോയി. ഇതോടെ മത്സരം കുറച്ചു സമയം തടസ്സപ്പെടുകയും ചെയ്തു. തീർത്തും അൽപവസ്ത്ര ധാരിയായിരുന്നു യുവതി. ആ വസ്ത്രത്തില്‍ vitaly uncensored എന്ന് എഴുതിയിട്ടുണ്ടായിരുന്നു.

അതേസമയം, കിന്‍സി വൊളന്‍സ്‌കി എന്ന റഷ്യന്‍ മോഡലാണ് കളിക്കളത്തിലേക്ക് ഇറങ്ങിയ സ്ത്രീയെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് ലക്ഷത്തോളം ഫോളേവ്‌ഴ്‌സുള്ള ഇന്‍സ്റ്റഗ്രാം സെലിബ്രിറ്റി കൂടിയാണ് കിന്‍സി. എന്നാൽ ഇന്നലെത്തെ ഓട്ടത്തോടെ ഫോളോവേഴ്‌സിന്റെ എണ്ണം അഞ്ച് ലക്ഷം കവിഞ്ഞെന്നാണ് റിപ്പോർട്ടുകൾ. യുട്യൂബ് പ്രാങ്ക്‌സ്റ്റെര്‍ ആയ വിറ്റലി സൊറൊവെറ്റ്‌സ്‌കിയുടെ കാമുകിയാണ് ഇവര്‍. കാമുകന്റെ വെബ് സൈറ്റിന്റെ പ്രചാരണത്തിനായാണ് യുവതി ചാംപ്യൻസ് ലീഗ് കളത്തിലേക്ക് അർദ്ധ നഗ്നയായി ഓടിയിറങ്ങിയതെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ‌.

എന്നാൽ, കാമുകന്റെ പാത പിന്തുടർന്നാണ് കിന്‍സിയുടെ നടപടിയെന്നും അന്താരാഷ്ട്രമാധ്യമങ്ങള്‍ പറയുന്നു. 2014-ലെ ലോകകപ്പ് ഫൈനലിനിടെ ഗ്രൗണ്ടില്‍ അതിക്രമിച്ചു കയറി വിവാദം സൃഷ്ടിച്ച വ്യക്തിയായിരുന്നു അദ്ദേഹം. തുടര്‍ന്ന് പ്രധാനപ്പെട്ട കായിക മത്സരങ്ങള്‍ കാണുന്നതില്‍ നിന്നെല്ലാം സൊറൊവെറ്റ്‌സ്‌കിക്ക് വിലക്ക് ലഭിച്ചിരുന്നു.

This post was last modified on June 2, 2019 11:01 am

Related Post
Leave a Comment