X

നേരില്‍ കണ്ടാല്‍ വൈരമുത്തുവിനെ കരണത്തടിച്ചിരിക്കും; ചിന്‍മയി

തെന്നിന്ത്യയില്‍ മീ ടൂ ആരോപണങ്ങള്‍ക്കു തുടക്കം കുറിച്ച സമയത്തായിരുന്നു വൈരമുത്തുവിനെതിരെ ചിന്മയി രംഗത്തെത്തിയത്

കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെ നേരില്‍ കണ്ടാല്‍ കരണത്തടിക്കുമെന്നു ഗായിക ചിന്മയി ശ്രീപാദ. സ്ത്രീകളോട് മോശമായി പെരുമാറുന്നവര്‍ക്കെതിരെ പ്രതികരിച്ച ഖുശ്ബുവിനേയും ചിന്മയിയേയും അഭിനന്ദിച്ചു കൊണ്ടു ഒരാള്‍ ഇട്ട പോസ്റ്റിനു മറുപടി നല്‍കി സംസാരിക്കുകയായിരുന്നു ഗായിക ചിന്മയി.

‘വൈരമുതത്തുവിനെ നേരിട്ടു കണ്ടാല്‍ ഉറപ്പായും കരണത്തടിക്കുമെന്നും ആ ഒരു നീതി മാത്രമേ തനിക്കു ലഭിക്കുള്ളെന്നും തനിക്കതിനുള്ള പ്രായവും കരുത്തും ആയെന്നുമായിരുന്നു’ ചിന്മയുടെ പ്രതികരണം.

തെന്നിന്ത്യയില്‍ മീ ടൂ ആരോപണങ്ങള്‍ക്കു തുടക്കം കുറിച്ച സമയത്തായിരുന്നു വൈരമുത്തുവിനെതിരെ ചിന്മയി രംഗത്തെത്തിയത്. കഴിഞ്ഞ ഓക്ടോബറിലാണ് വൈരമുത്തുവിനെതിരെ ചിന്മയി ലൈംഗികാരോപണങ്ങളുമായി എത്തിയത്. വൈരമുത്തുവിനെതിരെ ദേശീയ വനിതാ കൗണ്‍സിലടക്കമുള്ളവര്‍ക്കു പരാതി നല്‍കിയിരുന്നെങ്കിലും യാതൊരു നടപടിയും അവര്‍ ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും ചിന്മയി ആരോപിച്ചു.

 

 

Read More : തന്റെ ഭാഗം കേള്‍ക്കാതെ വിധി പ്രസ്താവിച്ചു; സുപ്രിംകോടതിക്ക് മുന്നില്‍ ആത്മഹത്യ ശ്രമം 

 

Related Post
Leave a Comment