എന്തുകൊണ്ടാണ് മകള്‍ക്ക് ഇന്ത്യ എന്നു പേരിട്ടതെന്ന് വെളിപ്പെടുത്തി ഓസ്‌ട്രേലിയന്‍ സിനിമ താരം ക്രിസ് ഹെംസ്വെര്‍ത്ത്. ഇന്ത്യ റോസ് എന്നാണ് മകളുടെ പേര്. തന്റെ ഹൃദയത്തില്‍ പ്രത്യേക സ്ഥാനമുള്ള രാജ്യമാണ് ഇന്ത്യയെന്നും തനിക്ക് വളരെ നല്ല അനുഭവങ്ങളാണ് ഇന്ത്യ നല്‍കിയതെന്നും അദ്ദേഹം പറയുന്നു. ധക്ക എന്ന നെറ്റ്ഫ്‌ളിക്‌സ് പ്രോജക്ടിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം ക്രിസ് ഇന്ത്യയിലെത്തിയിരുന്നു.
അവഞ്ചേള്‌സിലെ തോര്‍ എന്ന കഥാപാത്രത്തിലൂടെ ഇന്ത്യക്കാര്‍ക്ക് സുപരിചിതനായ വ്യക്തിയാണ് ക്രിസ്. അഹമ്മദാബാദിലും മുംബൈയിലുമായായിരുന്നു ക്രിസ്സിന്റെ ഷൂട്ടിങ് ഉണ്ടായിരുന്നത്. ആ സമയത്ത് ക്രിസിന്റെ ഭാര്യ കൂടുതല്‍ സമയവും ഇവിടെയുണ്ടായിരുന്നു. അതും ഇന്ത്യ എന്നു പേരിടാനുള്ള കാരണാമാണെന്ന് അദ്ദേഹം പറഞ്ഞു. മെന്‍ ഇന്‍ ബ്ലാക്ക് എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഐഎഎന്‍എസിനു നല്‍കി അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ ക്രിസ് പറഞ്ഞത്.
ഇന്ത്യ റോസിനെക്കൂടാതെ ക്രിസിന് രണ്ട് കുട്ടികള്‍ കൂടിയുണ്ട്. ഇന്ത്യയില്‍ നിന്നും തനിക്ക് വലിയ പ്രോത്സാഹനവും സ്‌നേഹവുമാണ് മെന്‍ ഇന്‍ ബ്ലാക്ക് എന്ന ചിത്രത്തിന്റെ കാര്യത്തില്‍ ഏറെ ആകാക്ഷയുണ്ടെന്നും ക്രിസ് പറഞ്ഞു. സോണി പിക്‌ച്ചേര്‍സ് എന്റെര്‍റ്റെന്‍മെന്റ് നിര്‍മ്മിക്കുന്ന മെന്‍ ഇന്‍ ബ്ലാക്ക് എന്ന ചിത്രം ജൂണ്‍ 14 ലാണ് ഇന്ത്യയില്‍ റിലീസ്. ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രമെത്തുന്നത്.
Read More : ‘വൈറസിൽ ശ്രീനാഥ് ഭാസി സമ്പൂർണ്ണ പരാജയം’: വിമർശകർക്ക് ഒരു ഡോക്ടറുടെ മറുപടി കുറിപ്പ്
This post was last modified on June 10, 2019 10:23 pm
Leave a Comment