മഴയെ തുടര്‍ന്ന് ലോകകപ്പിലെ രണ്ടാമത്തെ മല്‍സരവും ഉപേക്ഷിച്ചു. സൗതാംപ്ടനില്‍ നടക്കേണ്ടിയിരുന്ന ദക്ഷിണാഫ്രിക്ക വെസ്റ്റിന്‍ഡീസ് മല്‍സരമാണ് മഴമൂലം ഉപേക്ഷിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 7.3 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 29 റണ്‍സെടുത്തു നില്‍ക്കെയാണ് മഴയെത്തിയത്. പിന്നീട് മല്‍സരം ഉപേക്ഷിക്കുകയായിരുന്നു. ടൂര്‍ണ്ണമെന്റില്‍ പാക്കിസ്ഥാന്‍-ശ്രീലങ്ക മത്സരത്തിനു ശേഷം ഇത് രണ്ടാം മത്സരമാണ് മഴ മൂലം ഉപേക്ഷിക്കുന്നത്.ഇതോടെ ടൂര്‍ണ്ണമെന്റിലെ ആദ്യ പോയിന്റാണ് ദക്ഷിണാഫ്രിക്കയ്ക്ക് ലഭിച്ചത്.
Leave a Comment