ദുബയിലെ തന്നെ ഏറ്റവും ആകര്‍ഷകമായ കെട്ടിടങ്ങളില്‍ ഒന്നാണ് ബുര്‍ജ് ഖലീഫ. ബുര്‍ജ് ഖലീഫയുടെ ചിത്രങ്ങളും വീഡിയോകളും നിരവധിയാണ് സോഷ്യല്‍മീഡിയകളില്‍ എത്തുന്നത്. ബുര്‍ജ് ഖലീഫയുടെ വളരെ കൗതുകമായ ഒരു വീഡിയോയാണ് ദുബായ് രാജകുമാരന്‍ ഹംദന്‍ മുഹമ്മദ് തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്.
ബുര്‍ജ് ഖലീഫയ്ക്ക് മുകളിലൂടെ കാര്‍മേഘങ്ങള്‍ പറക്കുന്ന വീഡിയോയാണ് ഹംദന്‍ മുഹമ്മദ് പങ്കുവെച്ചത്. ഷെയര്‍ നിമിഷങ്ങള്‍ക്കകം സോഷ്യല്‍മീഡിയയില്‍ വൈറലായി. എന്നാല്‍ ബുര്‍ജ് ഖലീഫയ്ക്ക് മുകളിലൂടെ കാര്‍മേഘങ്ങള്‍ പറക്കുന്നത് കാലാവസ്ഥാ വ്യതിയാനത്തെയാണ് കാണിക്കുന്നത്. രാവിലെ മുതല്‍ പെയ്ത മഴയില്‍ യുഎഇയിലെ പ്രധാനപ്പെട്ട റോഡുകളെല്ലാം വെള്ളത്തിനടിയിലാണ്. ദുബായിയുടെ അവസ്ഥയും വ്യത്യസ്തമല്ല.
Read More : 50 ശതമാനം വിവിപാറ്റുകളും എണ്ണണം: പ്രതിപക്ഷം വീണ്ടും സുപ്രീം കോടതിയിലേയ്ക്ക്
Leave a Comment