X

മുരളി ഗോപീടെ സ്ക്രിപ്റ്റ്, രാജുവിന്റെ ഇംഗ്ളീഷ് ഡയറക്ഷൻ, മഞ്ജു വാര്യരുടെ മലയാള അഭിനയം; പടം മൊത്തത്തിൽ ക്രോസിനാദിവടകം ആകുമല്ലോ!

ഷൂട്ടിംഗ് തീരും വരെ 'ഇന്‍ക്രഡുലെസ്‌നെസ്' അവിടത്തെ ചിരി വിഷയമായിരുന്നു

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ഷൂട്ടിംഗ് അവസാനിച്ചിരിക്കുകയാണ്. മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍, വിവേക് ഒബ്രോയ് എന്നിവരും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മുരളീ ഗോപിയുടെ സ്‌ക്രിപ്റ്റ് ആണ് പൃഥ്വി സംവിധാനം ചെയ്യുന്നത്. തിരുവനന്തപുരം എംപി ശശി തരൂരിനൊപ്പമോ ചിലപ്പോഴൊക്കെ അദ്ദേഹത്തെ വെല്ലുന്നതോ ആണ് പൃഥ്വിരാജിന്റെ ഇംഗ്ലീഷ് ഭാഷാ പ്രയോഗം.

പൃഥ്വിയുടെ ഇംഗ്ലീഷിലെ ചില പ്രയോഗങ്ങള്‍ ട്രോളര്‍മാര്‍ തമാശയ്ക്ക് ഉപയോഗിക്കുന്നുമുണ്ട്. അതേസമയം പൃഥ്വിരാജ് തന്നെ തന്നെ ട്രോളാനുള്ള ഒരുവസരവും ഈ ചിത്രത്തിന്റെ സെറ്റില്‍ നടന്നു. പൃഥ്വി ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പൃഥ്വിയുടെ വാക്കുകള്‍ ഇങ്ങനെ.

സെറ്റില്‍ വച്ച് ഒരു അബദ്ധം പറ്റി. വിവേക് ഒബ്രോയിയും മഞ്ജുവും ഒന്നിച്ചുള്ള സീന്‍. വിവേക് ഡയലോഗ് പറയുമ്പോള്‍ മഞ്ജുവിന്റെ മുഖത്ത് ഞാന്‍ ഉദ്ദേശിച്ച റിയാക്ഷനല്ല വന്നത്. ഞാന്‍ പറഞ്ഞു. കുറച്ചുകൂടി incredulousnsse(പെട്ടന്ന് വിശ്വാസം വരാത്ത) ആണ് പ്രകടിപ്പിക്കേണ്ടത്. മഞ്ജു തലയാട്ടി. ഞാന്‍ മോനിറ്ററിന് മുന്നിലെത്തി റീടേക്ക് പറഞ്ഞു. പക്ഷെ മഞ്ജു വീണ്ടും ഇട്ടത് പഴയ റിയാക്ഷന്‍ തന്നെ. കട്ട് പറഞ്ഞയുടന്‍ മഞ്ജു അടുക്കലെത്തി ചോദിച്ചു. ‘രാജു നേരത്തെ പറഞ്ഞില്ലേ.. അതെന്താ..’ സെറ്റില്‍ കൂട്ടച്ചിരി. ചമ്മിയത് ഞാനാണ്. ഷൂട്ടിംഗ് തീരും വരെ ‘ഇന്‍ക്രഡുലെസ്‌നെസ്’ അവിടത്തെ ചിരി വിഷയമായിരുന്നു.

ശ്രീഹരി ശ്രീധരന്‍ അഭിമുഖത്തിന്റെ ഈ ഭാഗത്തിന്റെ ഫോട്ടോ ഇന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഭാഷാപടു എന്ന് പറഞ്ഞായിരുന്നു ശ്രീഹരിയുടെ പോസ്റ്റ്. വളരെ രസകരമായ കമന്റുകളും ഇതിന് ലഭിച്ചു. തരൂരിന് പറ്റിയ എതിരാളിയെ കിട്ടിയെന്ന് ഒരാള്‍ പറഞ്ഞപ്പോള്‍ സുരേഷ് കുമാര്‍ എന്ന വ്യക്തി കമന്റിട്ടത്. ‘മുരളീ ഗോപീടെ സ്‌ക്രിപ്റ്റ്, രാജുവിന്റെ ഇംഗ്ലീഷ് ഡയറക്ഷന്‍, മഞ്ജു വാര്യറുടെ മലയാള അഭിനയം. പടം മൊത്തത്തില്‍ ക്രോസിനാദിവടകം ആകുന്ന ലക്ഷണമാണല്ല.’ എന്നായിരുന്നു. മലയാളത്തില്‍ വലിയ പ്രതീക്ഷയോടെ വരുന്ന ചിത്രങ്ങളെല്ലാം പരാജയപ്പെട്ട സാഹചര്യത്തില്‍ പൃഥ്വിരാജിന്റെ പടത്തെ പലരും പ്രതീക്ഷകളോടെയാണ് നോക്കിക്കാണുന്നത്. അവര്‍ക്ക് ആശങ്ക നല്‍കുന്നതാണ് ഈ കമന്റ്.

Related Post
Leave a Comment