X

പ്രതിപക്ഷ ഐക്യറാലി: ഡൽ‌ഹിയെ ആക്രമിക്കുന്ന മോദി പാക്കിസ്ഥാൻ പ്രധാനമന്ത്രിയല്ലെന്ന് ഓർ‌ക്കണം: അരവിന്ദ് കേജ്രിവാൾ

രാജ്യത്തെ ഏകാധിപത്യത്തിൽ നിന്നും മോചിപ്പിക്കാൻ പ്രതിപക്ഷ ഐക്യ നിര ശക്തിപ്പെടുത്തുമെന്ന് വ്യക്തമാക്കിയാണ് വിവിധ നേതാക്കൾ‌ ചടങ്ങിൽ സംസാരിച്ചത്.

ഡൽ‌ഹിയെ ആക്രമിക്കന്ന മോദി പാക്കിസ്ഥാൻ പ്രധാനമന്ത്രിയല്ലെന്ന് ഓർ‌ക്കണം: അരവിന്ദ് കേജ്രിവാൾ

ഡൽഹി സർക്കാറിനെ സമ്മർദമാക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ വിമർശനം ഉന്നയിച്ചായിരുന്നു ഡൽഹി മുഖ്യമന്ത്രിയുടെ റാലിയിലെ പ്രസംഗം. ഡൽഹി ഇന്ത്യയുടെ ഭാഗമാണ്. മോദി പാക്കിസ്താൻ പ്രധാന മന്ത്രിയല്ല. എന്ന് മനസിലാക്കണം, ഇന്ത്യൻ പ്രദാന മന്ത്രിക്ക് ഒരിക്കലും ഡൽഹിയോട് ഇത്തരത്തിൽ പ്രവർത്തിക്കാൻ കഴിയില്ലെന്നും കേജ്രിവാൾ ആരോപിച്ചു.

ഇന്ത്യയിലൊരിടത്തും മോദിയുടെ പ്രതിമ ഉയരില്ല; മമതാ ബാനർജി

പ്രതിക്ഷ ഐക്യ റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് വീണ്ടും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനർജി. കാലാവധി കഴിഞ്ഞ മോദി സർക്കാർ സിബി ഐയെ വിട്ട് തന്റെ പോലീസിന ഭയപ്പെടുത്താനാണ് ശ്രമിക്കുകയാണെന്ന് മമത ആരോപിച്ചു. കേന്ദ്ര സർക്കാർ എല്ലാവരെയും നിരീക്ഷിക്കുകയാണ്. തങ്ങള്‍ക്ക് എതിരായ ഓഫീസർമാരെ പോലും ഇങ്ങനെയാണ് ചെയ്യുന്നത്. ഗാന്ധിയെയും അംബേദ്കറെയും, ടാഗോറിനെയും ബഹുമാനമില്ലാത്തവരാണ് ബിജെപിക്കാർ. എന്നാൽ അവരെ തിരഞ്ഞെടുപ്പ് നേട്ടത്തിനായി ഉപയോഗിക്കുകയാണ് ചെയ്യുന്നതെന്നും മമത ആരോപിച്ചു.

ഇത്തരത്തിൽ ഒരു ഭരണം നടത്തിയ മോദിയു പ്രതിമ പോലും ആരും നിർമിക്കാൻ ആഗ്രഹിക്കില്ല. മുൻ പ്രധാനമന്ത്രിയുടെ ഛായ ചിത്രം പാർലമെന്റിലുണ്ട്. എന്നാൽ മോദിയുടെ ചിത്രം വയ്ക്കാൻ ആരും മുൻകയ്യെടുക്കില്ലെന്നു മമത പറയുന്നു.

ബിജെപിക്കെതിരെ പുതിയ ശക്തി സ്ഥാപിക്കണം: ശരത് പവാർ

ബിജെപിക്കെതിരെ പുതിയ രാജ്യത്ത് പുതിയ ശക്തികൾ സ്ഥാപിക്കണമെന്ന് എൻസിപി നേതാവ് ശരത് പവാർ. പ്രതിപക്ഷ ഐക്യ നിര തകർക്കാർ സർക്കാർ നുണകൾ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

മോദി ഭരണത്തിൽ ദൈവങ്ങൾ സുരക്ഷിതരാണ്, ദളിതർ അരക്ഷിതരും

അഞ്ചുവർഷം രാജ്യം ഭരിച്ച് മോദി സർക്കാർ രാജ്യത്തെ കർഷകരെ വഞ്ചിച്ചെന്ന് കൊഹ് ലാപൂർ എംപി രാജു ഷെട്ടി. ഇവിടെ ദൈവങ്ങൾ സുരക്ഷിതാരാണ്. അവർ മാത്രമാണ് സുരക്ഷിതർ. രാജ്യത്തെ ദളിതർ അരക്ഷിതരാണെന്നും രാജു ഷെട്ടി ആരോപിച്ചു. രാജ്യത്തെ കാർഷിക സമരങ്ങളുടെ മുഖ്യ സംഘാടകരിലൊരാൾ കൂടിയായിരുന്നു രാജു ഷെട്ടി എംപി.

പൗരത്വ ബിൽ ഏകാതിപത്യത്തിന്റെ ഉദാഹരണം: ഗിഗോങ് അപാങ്

കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ബിൽ നരേന്ദ്രമോദിയുടെ ഏകാതിപത്യ പ്രവണതയുടെ വലിയ ഉദാഹരണമാണെന്ന് മുൻ അരുണാചൽ മുഖ്യമന്ത്രി ഗിഗോങ് അപാങ്.

റാലിയിൽ‌ വൻ ജനപങ്കാളിത്തം

എകദേശം ഒരു ലക്ഷത്തോളം പേർ പ്രതിപക്ഷ ഐക്യറാലിയിൽ പങ്കെടുക്കുന്നു.

കേന്ദ്ര സർക്കാറിനെ യമുനയിലെറിയണം: ശരത് യാദവ്

രാജ്യത്തെ തകർത്ത് ഭരണം നടത്തിയ നരേന്ദ്രമോദിയുടെ സർക്കാറിനെ യമുനയിലോ ഗംഗയിലോ എറിഞ്ഞ് കളയണമെന്ന് എൽജെഡി നേതാവ് ശരത് യാദവ്. 42 വലിയ വാഗ്ദാനങ്ങളാണ് കേന്ദ്രം നൽകിയത്. ഗംഗ ശുദ്ധീകരണം, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, സ്വാമിനാഥൻ റിപ്പോർട്ട് നടപ്പാക്കുക എന്നിവയായിരുന്നു ഇതിൽ പ്രധാനം. ഇതിൽ ഒന്നു പോലും നടപ്പാക്കിയില്ലെന്നും ശരത് യാദവ് കുറ്റപ്പെടുത്തി.

കേന്ദ്ര സർക്കാറിനെയും പ്രധാന മന്ത്രി നരേന്ദ്രമോദിയെയും കടന്നാക്രമിച്ച് ഡൽഹിൽ എഎപി സംഘടിപിച്ച മഹാസഖ്യറാലിയിൽ പ്രതിപക്ഷ പാർട്ടി നേതാക്കൾ. രാജ്യത്തെ ഏകാധി പത്യത്തിൽ നിന്നും മോചിപ്പിക്കാൻ പ്രതിപക്ഷ ഐക്യ നിര ശക്തിപ്പെടുത്തുമെന്ന് വ്യക്തമാക്കിയാണ് വിവിധ നേതാക്കൾ‌ ചടങ്ങിൽ സംസാരിച്ചത്. കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാറിനെ യമുനയിൽ എറിയണമെന്ന് എല്‍ ജെഡി നേതാവ് ശരത് യാദവ് ചടങ്ങിൽ പങ്കെടുത്ത് പറഞ്ഞു. രൂക്ഷ വിമർശനങ്ങളായിരുന്നും അദ്ദേഹം ഉന്നയിച്ചത്.

‘സേച്ഛാധിപത്വം അവസാനിപ്പിക്കുക, രാജ്യത്തെ രക്ഷിക്കുക’ എന്ന മൂദ്രാവാക്യം ഉയര്‍ത്തി ആംആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ ഡൽഹി ജന്തര്‍മന്ദറിലാണ്   പ്രതിപക്ഷപാര്‍ട്ടികള്ലിൾ റാലി സംഘടിപ്പിച്ചത്.  രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ ഐക്യത്തിനു വേദിയാകുമെന്നാണ് പ്രതീക്ഷിക്കുന്ന റാലിയിൽ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് പുറമെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ പുതിയ പോരാട്ട മുഖം തുറന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്നിവരും പങ്കെടുക്കുന്നു.

എന്‍സിപി, ഡിഎംകെ., എസ്.പി, ബിഎസ്.പി എന്നീ പാർട്ടുകളും റാലിയുടെ ഭാഗമാവും. എന്നാൽ ആംആദ്മി പാർട്ടിയാണ് റാലിയുടെ സംഘാടകരെന്നതിനാൽ‌ കോണ്‍ഗ്രസ് പരിപാടിയിൽ നിന്നും വിട്ടുനില്‍ക്കുമെന്നാണ് സൂചന. റാലിയില്‍ പങ്കെടുക്കാന്‍ മമത ചൊവ്വാഴ്ച വൈകീട്ട് തന്നെ ഡല്‍ഹിയിലെത്തിയിരുന്നു. ലോക്‌സഭ സമ്മേളനം ഇന്ന്  അവസാനിക്കുന്ന സാഹചര്യത്തിൽ  വിവിധ എം.പിമാരും റാലിയുടെ ഭാഗമാകും.

This post was last modified on February 13, 2019 7:28 pm

Related Post
Leave a Comment