X

‘പാർവ്വതിയെ എറിഞ്ഞു തകർക്കാം എന്നാരെങ്കിലും കരുതിയിട്ടുണ്ടെങ്കിൽ അവർക്ക് തെറ്റിപ്പോയി’

ടൊവിനോയും ആസിഫലിയും സിദ്ദിഖും തങ്ങളുടെ വേഷങ്ങൾ ഗംഭീരമാക്കിയപ്പോഴും ഉയരെയെ ഉയരങ്ങളിൽ എത്തിച്ചത് പാർവ്വതിയാണ്

മികച്ച അഭിപ്രായങ്ങളൊടെ തീയറ്ററുകളില്‍ മുന്നേറുന്ന ചിത്രമാണ് ഉയരെ. ചിത്രത്തിലെ മികച്ച അഭിനയത്തിന് നടി പാര്‍വ്വതി ഉള്‍പ്പെടെയുള്ള ചിത്രത്തിലെ എല്ലാ അണിയറ പ്രവര്‍ത്തകരെയും അഭിനന്ദിച്ച് നിരവധി ആളുകളാണ് എത്തുന്നത്. ഇപ്പോഴിതാ പാര്‍വ്വതിക്കും അണിയറ പ്രവര്‍ത്തകര്‍ക്കും തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ആശംസകളറിയിച്ച് എത്തിയിരിക്കുകയാണ് സംവിധായിക വിധു വിന്‍സെന്റ്.

നടി പാര്‍വ്വതിക്ക് ഏല്‌ക്കേണ്ടി വന്ന അത്രയും കല്ലേറുകളേറ്റ മറ്റൊരാള്‍ മലയാള സിനിമയില്‍ അടുത്ത കാലത്ത് ഉണ്ടായിട്ടില്ലെന്നും പാര്‍വ്വതിയെ എറിഞ്ഞു തകര്‍ക്കാം എന്നു ആരെങ്കിലും കരുതിയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് തെറ്റിപ്പോയെന്നു അവരെയും മറ്റുള്ളവരെയും ബോധ്യപ്പെടുത്തുന്നതായിരുന്നു ഉയരെയില്‍ പാര്‍വ്വതിയുടെ പ്രകടനമെന്നും വിധു കുറിപ്പില്‍ പറയുന്നു,

പോസ്റ്റ് പൂര്‍ണ്ണ രൂപത്തില്‍,

നടി പാർവ്വതിക്ക് ഏല്ക്കേണ്ടി വന്ന അത്രയും കല്ലേറുകളേറ്റ മറ്റൊരാൾ മലയാള സിനിമയിൽ അടുത്ത കാലത്ത് ഉണ്ടായിട്ടില്ല. പാർവ്വതിയെ എറിഞ്ഞു തകർക്കാം എന്നാരെങ്കിലും കരുതിയിട്ടുണ്ടെങ്കിൽ അവർക്ക് തെറ്റിപ്പോയി എന്ന് അവരെയും മറ്റുള്ളവരെയും ബോധ്യപ്പെടുത്തുന്നതായിരുന്നു ഉയരെയിൽ പാർവതിയുടെ പ്രകടനം. ടൊവിനോയും ആസിഫലിയും സിദ്ദിഖും തങ്ങളുടെ വേഷങ്ങൾ ഗംഭീരമാക്കിയപ്പോഴും ഉയരെയെ ഉയരങ്ങളിൽ എത്തിച്ചത് പാർവ്വതിയാണ്. ചങ്കൂറ്റവും പ്രതിഭയും ഉള്ള ഒരു നടി മലയാളത്തിൽ ഉണ്ടായിരിക്കുന്നു എന്നതിൽ നമുക്കെല്ലാം അഭിമാനിക്കാം. എല്ലാ അർത്ഥത്തിലും പെൺകരുത്തിന്റെ വിജയഗാഥ തന്നെയാണ് ഉയരെ. പല്ലവി രവീന്ദ്രന് ഉയിര് നല്കിയ പാർവ്വതിക്ക് പുറമെ സിനിമയുടെ ഉയിരും ഉടലുമായി നിന്ന ഷെനുഗ, ഷെർഗ, ഷെഗ് ന സഹോദരിമാർക്കും അഭിവാദ്യങ്ങൾ.. എല്ലാ പ്രതിസന്ധികളിലും രക്ഷപ്പെടുത്താൻ ആണുങ്ങളെത്തുന്ന പതിവ് കാഴ്ചകൾക്കപ്പുറത്ത് തിരക്കഥ നെയ്തെടുത്ത ബോബി-സഞ് ജയ്, വാർപ്പു ശീലങ്ങളിൽ വഴുതിപ്പോകാതെ സൂക്ഷ്മതയോടെയും ജാഗ്രതയോടെയും കഥാപാത്രങ്ങളെയും സന്ദർഭങ്ങളെയും ഒരുക്കിയെടുത്ത സംവിധാനമികവിന് മനുവിനോടും ഉള്ള സ്നേഹവും ആദരവും രേഖപ്പെടുത്തുന്നു.കാരണം മലയാള സിനിമയുടെ അകങ്ങളിലേക്ക് കാറ്റും വെളിച്ചവും കടത്തിവിടാനുള്ള ശ്രമങ്ങളിൽ നിങ്ങളും ഒപ്പമുണ്ട് എന്നറിയുന്നതിൽ ഒരു പാട് സന്തോഷം.
ഉയരെ ടീമിന് ആശംസകൾ Parvathy Thiruvothu Shegna Vijil Asif Ali Tovino Thomas Manu Ashokan

 

Read More : ഹിന്ദുസേനയ്ക്ക് പിന്നാലെ ഇന്ത്യയില്‍ ബുര്‍ഖ നിരോധിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് ശിവസേനയും 

This post was last modified on May 1, 2019 3:50 pm