X

ദുബയ് വിമാനത്താവളം ഇന്നിങ്ങനെ; 1960തിൽ?

ദുബയ് വിമാനത്താവളത്തിന്റെ നാലുപതിറ്റാണ്ട് കാലത്തെ കുതിപ്പും എമിറേറ്റ്സ് ട്വിറ്ററിലൂടെ പങ്കുവയ്ക്കുന്നു.

ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നാണ് ദുബയ് ഇന്റർനാഷനൽ വിമാനത്താവളം. തുടർച്ചയായ അഞ്ചാം വർഷമാണ് ദുബായ് വിമാനത്താവളം ഈ നേട്ടം കൈവരിക്കുന്നത്. അതിസുന്ദരമായ ദുബയ് വിമാനത്താവളം എല്ലാവർക്കും പരിചിതവുമാണ്. മലയാളികളുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്നതാണ് ഈ വിമാനത്തവളം. കേരളത്തിൽ നിന്നുമുള്ള ഗൾഫ് കുടിയേറ്റം ശക്തമാവുന്ന 1960 കളിൽ ഇന്ന് തിരക്കേറിയ ഈ വിമാനത്താവളം എങ്ങനെ ആയിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ. പഴയ ആ കാലം ഓർമിപ്പിക്കുകയാണ് പഴയ വിമാന കമ്പനിയായ എമിറേറ്റ്സ്.

ഒരു ടെർമിനൽ കെട്ടിടവും എയർ ട്രാഫിക് കൺട്രോൾ ടവറും എതാനും വിമാനങ്ങളുമാണ് ട്വിറ്ററിലൂടെ എമിറേറ്റ്സ് പുറത്തുവിട്ട ചിത്രത്തിലുള്ളത്.ഇന്ത്യയുടെ വിമാനക്കമ്പനിയായ എയർ ഇന്ത്യയുടെ ഒരു വിമാനമാണ് ഇതിലൊന്ന് എന്നതും ശ്രദ്ധേയമാണ്. കുടിയേറ്റം ശക്തിപ്പെടുന്ന കാലമാണെങ്കിലും ആയിരങ്ങൾ മാത്രമായിരുന്നു അന്ന് ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്തിരുന്നത്. എന്നാൽ നാൽപത് വർഷങ്ങൾക്ക് ഇപ്പുറം അത് അത് 90 മില്യൺ യാത്രക്കാർ എത്തിയെന്നും കണക്കുകള്‍ പറയുന്നു. ദുബയ് വിമാനത്താവളത്തിന്റെ നാലുപതിറ്റാണ്ട് കാലത്തെ കുതിപ്പും എമിറേറ്റ്സ് ട്വിറ്ററിലൂടെ പങ്കുവയ്ക്കുന്നു.

1960 ലെ ചിത്രത്തിൽ എയർ ഇന്ത്യ വിമാനം ഉണ്ടെങ്കിൽ കഴിഞ്ഞ വർഷം ഏറ്റവുംകൂടുതൽ പേർ യാത്രചെയ്തിരിക്കുന്നത് ഇന്ത്യയിലേക്കാണെന്നും കണക്കുകൾ പറയുന്നു. 1,22,79,485 പേരാണ് ദുബയിൽ നിന്നും കൊച്ചി, മുംബൈ, ഡൽഹി എന്നീ സ്ഥലങ്ങളിലേക്കാണ് കൂടുതലാളുകൾ യാത്ര ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷം 8.9 കോടി യാത്രക്കാരാണ് ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്തിരിക്കുന്നത്. 84 ലക്ഷം യാത്രക്കാരാണ് ആഗസ്റ്റിൽ ദുബായ് വഴി കടന്നുപോയത്.