X

അറയ്ക്കല്‍ ബീവിക്കില്ലാത്ത നിഖാബ് എന്തിനാണ് ഈ നാട്ടിലെ മുസ്ലീം സ്ത്രീകള്‍ക്ക്? ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്‌ ചോദിക്കുന്നു

കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണത്തെ തുടര്‍ന്നാണ് ശ്രീലങ്കയില്‍ സ്ത്രീകള്‍ നിഖാബ് അണിയുന്നത് നിരോധിച്ചത്

ശ്രീലങ്കയില്‍ സ്ത്രീകള്‍ നിഖാബ് അണിയുന്നത് നിരോധിച്ചതിനെ തുടര്‍ന്ന് വിധിയെ അനുകൂലിച്ച് നിരവധി പേര്‍ രംഗത്തെത്തുന്നുണ്ട്. അത്തരത്തില്‍ ഒരു അനുകൂല കുറിപ്പു പങ്കുവെച്ച് എഴുത്തുകാരന്‍ ശിഹാബുദ്ദീന്‍ പൊയ്തുംകടവ്. 1921-31 കാലയളവില്‍ അറക്കല്‍ രാജവംശം ഭരിച്ചിരുന്ന സുല്‍ത്താന്‍ ആയിഷ ബീബീ ആദി രാജയുടെ തല മറയ്ക്കാത്ത ചിത്രം പങ്കുവെച്ചു കൊണ്ടാണ് അദ്ദേഹത്തിന്റെ പോസ്റ്റ്.

ഉദ്യോഗസ്ഥരോട്, പ്രജകളോട്, മത പണ്ഡിതരോട്, അന്യ നാട്ടിലെ ഭരണാധികാരികളോട് മുഖാമുഖം നോക്കി സംസാരിച്ച വേഷം എന്നും അദ്ദേഹത്തിന്റെ കുറിപ്പില്‍ പറയുന്നു. കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണത്തെ തുടര്‍ന്നാണ് ശ്രീലങ്കയില്‍ സ്ത്രീകള്‍ നിഖാബ് അണിയുന്നത് നിരോധിച്ചത്.

Read More : ഇനി അവശേഷിക്കുന്നത് വെറും 169 സീറ്റുകള്‍; മോദിക്കും അമിത് ഷായ്ക്കുമെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പിലുള്ളത് അഞ്ചു പരാതികള്‍

 

This post was last modified on May 4, 2019 2:59 pm