X

രാജസ്ഥാനിൽ നടക്കാത്ത സ‌്‌പീക്കർ തെരഞ്ഞെടുപ്പിൽ സിപിഎം എംഎൽഎമാർ എങ്ങിനെ വോട്ടുചെയ്യും: വ്യാജ പ്രചാരണം പൊളിയുന്നു

തീർത്തും അടിസ്ഥാനരഹിതമായ കെട്ടുകഥകളാണ‌് ചില സമൂഹമാധ്യമഗ്രൂപ്പുകളിലൂടെ പ്രചരിക്കുന്നതെന്ന‌് രാജസ്ഥാന്റെ ചുമതലയുള്ള സിപിഐ എം പൊളിറ്റ‌്ബ്യൂറോ അംഗം ഹന്നൻമൊള്ള പ്രതികരിച്ചു.

നിയമസഭ തെരഞ്ഞെടുപ്പ് സമാപിച്ച് പുതിയ സർക്കാർ നിലവിൽ വന്ന രാജസ്ഥാനിൽ ഇതുവരെ നടക്കാത്ത സ്‌പീക്കർ തെരഞ്ഞെടുപ്പിൽ സിപിഐ എം എംഎൽഎമാർ ബിജെപിക്ക‌് വോട്ട‌് ചെയ‌്തെന്ന‌് നുണപ്രചാരണം. സോഷ്യൽ മീഡിയയിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നൂറിലധികം പേർ ഈ വ്യാജ വാർത്ത ഷെയർ ചെയ്തിരുന്നു.

എന്നാൽ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട നിയമസഭ അടുത്തയാഴ‌്ച ചേർന്നതിന‌് ശേഷം മാത്രമേ സ്പീക്കർ തെരഞ്ഞെടുപ്പ‌് ഉൾപ്പെടെയുള്ള നടപടിക്രമങ്ങളിലേക്ക‌് കടക്കൂ. ഇത‌് മറച്ചുവച്ചാണ‌് ചിലർ മനപ്പൂർവം നുണ പ്രചാരണം നടത്തുന്നത്.

തീർത്തും അടിസ്ഥാനരഹിതമായ കെട്ടുകഥകളാണ‌് ചില സമൂഹമാധ്യമഗ്രൂപ്പുകളിലൂടെ പ്രചരിക്കുന്നതെന്ന‌് രാജസ്ഥാന്റെ ചുമതലയുള്ള സിപിഐ എം പൊളിറ്റ‌്ബ്യൂറോ അംഗം ഹന്നൻമൊള്ള പ്രതികരിച്ചു. ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജസ്ഥാൻ നിയമസഭയിലേക്ക‌് ഗിർധാരിലാൽ മഹിയയും ബൽവാൻ പുണിയയും വമ്പിച്ച ഭൂരിപക്ഷത്തിൽ ജയിച്ചത‌ു മുതൽ കോൺഗ്രസും ബിജെപിയും അസ്വസ്ഥരാണ‌്.

ഇവർ ബിജെപിയിൽ ചേർന്നെന്ന നുണപ്രചാരണമായിരുന്നു ആദ്യം. രാജസ്‌ഥാനിൽ സ്‌പീക്കർ തെരഞ്ഞെടുപ്പിൽ 2 സിപിഐ എം എംഎൽഎമാർ ബിജെപിക്ക്‌ വോട്ടുചെയ്‌തെന്നാണ്‌ ’ കേരളത്തിലെ ചില ബി ജെ പി അനുകൂലികൾ പ്രചരിപ്പിച്ചത്‌.

രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍ ആണ് സി പി എം വിജയം നേടിയത്. ബദ്ര മണ്ഡലത്തില്‍ നിന്ന് മത്സരിച്ച ബല്‍വാന്‍, ദുംഗ്രാ മണ്ഡലത്തില്‍ മത്സരിച്ച ഗിര്‍ധരിലാല്‍ എന്നിവരാണ് വിജയിച്ചത്. 28 സീറ്റുകളിലാണ് സിപിഎം രാജസ്ഥാനില്‍ മത്സരിച്ചത്. 013 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ സിപിഎം സീറ്റൊന്നും നേടിയിരുന്നില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകളിലും നോട്ടയ്ക്കും താഴെയായിരുന്നു സിപിഎമ്മിന്റെ സ്ഥാനം.