X

യുപിയില്‍ 150 ഓളം ഒന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ തല മൊട്ടയടിച്ച് സല്യൂട്ട് അടിപ്പിച്ചു (വീഡിയോ)

സംഭവത്തില്‍ പ്രത്യേകസംഘം പരിശോധിച്ച് ഉത്തരവാദികളായ സീനിയര്‍ വിദ്യാര്‍ഥികളെ സസ്പെന്റ് ചെയ്തെന്ന്‌ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. രാജ്കുമാര്‍ പറഞ്ഞു.

ഉത്തര്‍പ്രദേശിലെ മെഡിക്കല്‍ കോളേജില്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് തല മുണ്ഡനം ചെയ്യിപ്പിച്ച് സല്യൂട്ട് അടിപ്പിച്ചതായി പരാതി. സൈഫായി മെഡിക്കല്‍ കോളേജിലായിരുന്നു സംഭവം. ഉത്തര്‍പ്രദേശ് യൂണിവേഴ്‌സിറ്റി ഓഫ് മെഡിക്കല്‍ സയന്‍സ് വൈസ് ചാന്‍സലര്‍ ഡോ. രാജ്കുമാര്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ നല്‍കിയ റാഗിംഗ് പരാതി തള്ളിയതിന് ശേഷമാണ് ഈ സംഭവം നടന്നിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

റാഗിങ്ങിനിരയായ ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ മൊട്ടയടിച്ച ശേഷം വരിവരിയായി നടന്നുപോവുന്നതിന്റെയും സീനിയര്‍ വിദ്യാര്‍ത്ഥികര്‍ക്കു മുന്നില്‍ ഭക്തിയോടെ വണങ്ങുകയും സല്യൂട്ട് ചെയ്യുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തില്‍ പ്രത്യേകസംഘം പരിശോധിച്ച് ഉത്തരവാദികളായ സീനിയര്‍ വിദ്യാര്‍ഥികളെ സസ്പെന്റ് ചെയ്തെന്ന്‌ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. രാജ്കുമാര്‍ പറഞ്ഞു.

റാഗിംഗ് നടക്കുന്നുണ്ടോ എന്നന്വേഷിക്കാന്‍ പ്രത്യേക സംഘം സര്‍വകലാശാലയിലെ എല്ലാഭാഗത്തും പരിശോധന നടത്തുമെന്നും വിദ്യാര്‍ഥികള്‍ക്ക് പരാതികള്‍ റാഗിംഗ് വിരുദ്ധ സമിതിയിലോ അവരുടെ വാര്‍ഡന്റെ അടുത്തോ നല്‍കാമെന്നും രാജ്കുമാര്‍ പ്രതികരിച്ചു.

Read: ഇനി വൈകിയാല്‍ കേരളം തകരും; സോയില്‍ പൈപ്പിങ് മണ്ണിടിച്ചില്‍ മാത്രമല്ല, കടുത്ത വരള്‍ച്ചയും സൃഷ്ടിക്കും; ഭീഷണി കൂടുതല്‍ വടക്കന്‍ ജില്ലകളിലെന്ന് ഭൌമ ശാസ്ത്രജ്ഞര്‍

 

This post was last modified on August 22, 2019 9:47 am