X

കേരളത്തിലെ പാവപ്പെട്ടവര്‍ക്ക് വേണ്ടിയാകും ഈ വണ്ടി ഓടുക; സുഹൃത്തിന്റെ സമ്മാനം ഏറ്റുവാങ്ങി ഫിറോസ് കുന്നംപറമ്പില്‍

അപകടത്തില്‍പെടാതെ യാത്ര സുരക്ഷിതമായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും ഫിറോസ് പറയുന്നു.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ഫിറോസ് കുന്നംപറമ്പ് സോഷ്യല്‍ മീഡിയയില്‍ പരിചിതനാണ്. ജീവിക്കാന്‍ മാര്‍ഗ്ഗമില്ലാതെ ഓട്ടിസം ബാധിച്ച മകളെ വീട്ടില്‍ കെട്ടിയിട്ടു ജോലിക്കു പോകേണ്ടി വന്ന അമ്മയുടെ വാര്‍ത്തകള്‍ അടക്കം നിരവധി ആളുകളുടെ ജീവിതമാണ് ഫിറോസ് സോഷ്യല്‍മീഡിയയിലൂടെ ലോകത്തെ അറിയിച്ചത്.

എന്നാല്‍ ഇപ്പോള്‍ തന്റെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ഫിറോസിന് ഒരു സമ്മാനം കിട്ടിയിരിക്കുകയാണ്. ഫിറോസിന്റെ സുഹൃത്തും വ്യവയായിയുമായ നെഹ്ദി അഷ്‌റഫ് ഒരു വാഹനം സമ്മാനിച്ചിരിക്കുകയാണ്. ഫേസ്ബുക്ക് ലൈവില്‍ എത്തിയാണ് ഇന്നോവ ക്രിസ്റ്റയുടെ താക്കോലും രേഖകളും ഫിറോസിന് അദ്ദേഹം നല്‍കിയത്.

‘താന്‍ സ്വപ്‌നത്തില്‍ പോലും വിചാരിക്കാത്ത സമയത്താണ് വാഹനം കിട്ടിയത്. ജീവിതത്തില്‍ ഒരുപാട് സന്തോഷമുള്ള ദിവസമാണിത്. കേരളത്തിലെ പാവപ്പെട്ടവര്‍ക്ക് വേണ്ടിയാകും ഈ വണ്ടി ഓടുക. അപകടത്തില്‍പെടാതെ യാത്ര സുരക്ഷിതമായിരിക്കാന്‍ പ്രാര്‍ത്ഥിക്കണം’ എന്ന് ഫിറോസ് പറയുന്നു.

 

Related Post
Leave a Comment