X

ചാന്ദ്രദൗത്യം കോളിന്‍സിന്റെ ശബ്ദത്തിൽ, മനുഷ്യൻ ചന്ദ്രനിലിറ‍ങ്ങിയതിന് ആദരമായി ഗൂഗിൾ ഡൂഡില്‍

അമേരിക്കന്‍ ബഹിരാകാശ യാത്രികരായ നീല്‍ ആംസ്‌ട്രോങ്ങും എഡ്വിന്‍ ആല്‍ഡ്രിനും ചന്ദ്രനില്‍ കാലു 1969 ജൂലായ് 20ന് ആയിരുന്നു.

മനുഷ്യരാശിയുടെ വലിയ കുതിച്ചുചാട്ടം ചന്ദ്രനെന്ന വിസ്മയത്തിൽ കാൽപ്പാടുകൾ പതിഞ്ഞിട്ട് അര നൂറ്റാണ്ട്. ജൂലായ് 21ന് സുവർണ ജൂബിലി ആഘോഷിക്കുമ്പോള്‍ ഗൂഗിളും അതിന്റെ ഭാഗമാവുകയാണ്. നേട്ടം വ്യക്തമാക്കുന്നതും ദൗത്യത്തിന്റെ വിവിധ ഘട്ടങ്ങളും വ്യക്തമാക്കുന്ന ആനിമേഷന്‍ വീഡിയോ ആണ് ഗൂഗിള്‍ ഡൂഡില്‍ ആയി അവതരിപ്പിച്ചിരിക്കുന്നത്.

ബഹിരാകാശ യാത്രികനും അപ്പോളോ 11ന്റെ കമാന്‍ഡ് മൊഡ്യൂള്‍ പൈലറ്റുമായിരുന്ന മൈക്കള്‍ കോളിന്‍സ് ആണ് ഡൂഡില്‍ വീഡിയോയ്ക്ക് ശബ്ദം നല്‍കിയിരിക്കുന്നത്. ചാന്ദ്രദൗത്യം യാഥാര്‍ഥ്യമായതിന്റെ നാള്‍വഴികള്‍ അദ്ദേഹത്തിന്റെ ശബ്ദത്തില്‍ കേൾക്കാമെന്നതാണ് ഡൂഡിളിന്റെ പ്രത്യേകത.

അമേരിക്കന്‍ ബഹിരാകാശ യാത്രികരായ നീല്‍ ആംസ്‌ട്രോങ്ങും എഡ്വിന്‍ ആല്‍ഡ്രിനും ചന്ദ്രനില്‍ കാലു 1969 ജൂലായ് 20ന് ആണ്. മാനവരാശിയുടെയും ശാസ്ത്രത്തിന്റെയും ചരിത്രത്തില്‍ വലിയൊരു കാല്‍വെപ്പായിരുന്നു അപ്പോളോ മിഷന്‍ 11 ദൗത്യം. 1969 ജൂലൈ പതിനാറിന് ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നും സാറ്റെണ്‍ വി റോക്കറ്റ് അപ്പോളോ പതിനൊന്നുമായി കുതിച്ചുയർന്നു. മൂന്നുദിവസത്തെ യാത്രയ്ക്ക് ശേഷം ജൂലൈ 20ന് അപ്പോളോ പതിനൊന്ന് ചന്ദ്രനില്‍ ലാന്റ് ചെയ്തു. ജൂലൈ 21ന് നീല്‍ ആംസ്‌ട്രോങ്ങും എഡ്വിന്‍ ആള്‍ഡ്രിനും ചരിത്രം കുറിച്ച് ചന്ദ്രനിലിറങ്ങി. കൊളംബിയ എന്ന നിയന്ത്രണ പേടകത്തിൽ കോളിന്‍സ് സമയത്ത് ചന്ദ്രനെ പ്രദക്ഷിണം ചെയ്തുകൊണ്ടിരുന്നു. ദൗത്യം വിജയകരമായി പൂർത്തിയാക്കി ജൂലായ് 24ന് മൂന്നുപേരും തിരികെ ഭൂമിയിലെത്തി.