X

ആദ്യ വനിതാ സര്‍ജനായ ഡോ. മുത്തുലക്ഷ്മിയെ ആദരിച്ച് ഗൂഗിള്‍

പെണ്‍കുട്ടികളുടെ ജീവിതസാഹചര്യങ്ങളില്‍ മാറ്റം വരുത്തുവാനായിരുന്നു മുത്തുലക്ഷ്മി ജീവിതകാലം മുഴുവന്‍ പ്രവര്‍ത്തിച്ചത്.

ഇന്ത്യയിലെ ഗവണ്‍മെന്റ് ആശുപത്രികളിലെ ആദ്യ വനിതാ സര്‍ജനായ ഡോ. മുത്തുലക്ഷ്മി റെഡിയെ ആദരിച്ച് ഗൂഗിള്‍. വിദ്യാഭ്യാസം, നിയമം, വൈദ്യം എന്നിവയില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഡോ.മുത്തുലക്ഷ്മിയുടെ 113-ാം ജന്മദിനത്തില്‍ അവരുടെ ചിത്രം ഡൂഡിള്‍ ആക്കിയാണ് ഗൂഗിള്‍ മുത്തുലക്ഷ്മിയോടുള്ള ആദരവ് അറിയിച്ചിരിക്കുന്നത്. ബാംഗ്ലൂര്കാരിയായ അര്‍ച്ചന ശ്രീനിവാസനാണ് ചിത്രം വരച്ചിരിക്കുന്നത്.

പെണ്‍കുട്ടികളുടെ ജീവിതസാഹചര്യങ്ങളില്‍ മാറ്റം വരുത്തുവാനായിരുന്നു മുത്തുലക്ഷ്മി ജീവിതകാലം മുഴുവന്‍ പ്രവര്‍ത്തിച്ചത്. സമൂഹത്തില്‍ നിലനിന്ന സ്ത്രീപുരുഷ വിവേചനം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തിനുവേണ്ടിയായിരുന്നു അവര്‍ പോരാടിയിരുന്നത്.

ബ്രിട്ടീഷ് ഇന്ത്യന്‍ ചരിത്രത്തിലെ ആദ്യ നിയമസഭാംഗംകൂടിയാണ് ഡോ. മുത്തുലക്ഷ്മി. 1883 ല്‍ ജനിച്ച മുത്തുലക്ഷ്മി ശൈശവ വിവാഹത്തിനെതിരെ മാതാപിതാക്കളോടുപോലും പോരാടിയിരുന്നു. തമിഴ്‌നാട്ടിലെ മഹാരാജ കോളേജിലാണ് മുത്തുലക്ഷ്മി പഠിച്ചത്. മദ്രാസ് മെഡിക്കല്‍ കോളേജിലെ ആദ്യ വനിത വിദ്യാര്‍ത്ഥിയും മുത്തുലക്ഷ്മിയായിരുന്നു.

മെഡിക്കല്‍ ജീവിതം ഉപേക്ഷിച്ച് സ്വാതന്ത്ര്യ സമരത്തില്‍ ഗാന്ധിയെ പിന്‍തുണച്ച മുത്തുലക്ഷ്മി സ്ത്രീകളുടെ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിച്ചു.
കാന്‍സര്‍ വന്ന് സഹോദരി മരണപ്പെട്ടതിനുശേഷം മുത്തുലക്ഷ്മി 1954ല്‍ അദയാര്‍ കാന്‍സര്‍ സെന്റര്‍ ആരംഭിച്ചു. ലോകത്തില്‍തന്നെ അറിയപ്പെടുന്ന ഓന്‍കോളജി സെന്ററുകളില്‍ ഒന്നാണിത്. പത്മഭൂഷന്‍ അവാര്‍ഡ് മുത്തുലക്ഷ്മിക്ക് ലഭിച്ചിരുന്നു.

ഇനി സര്‍വീസിലേക്കല്ല, പകരം ആര്‍എസ്എസിലേക്കെന്ന സൂചന നല്‍കി ജേക്കബ് തോമസ്