X

മഞ്ഞ് മലയില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്ത് 77കാരി; പിന്നീട് നടന്നത് ഒരു ഹോളിവുഡ് സിനിമയുടെ റിമെയ്ക്ക് പോലെ

മഞ്ഞ് സിംഹാസനത്തിലിരിക്കുന്ന മുത്തശ്ശിയുടെ ചിത്രത്തിന് 6600 റീട്വീറ്റുകളുണ്ടായി.

ജൂഡിത്ത് സ്ട്രെങ് എന്ന 77 കാരിക്ക് അവരുടെ ചെറുപ്പം മുതലേ ഒരു രാജ്ഞി ആകാൻ ആഗ്രഹമുണ്ടായിരുന്നു. കിരീടം വെച്ച് സിംഹാസനത്തിൽ ഇരുന്ന് നാട് ഭരിക്കുന്ന ഒരു രാജ്ഞി. അതാണ് ഐസ്‌ലന്റിലെ ഡയമണ്ട് ബീച്ചിലിന്റെ കരയിൽ മഞ്ഞുകട്ട കൊണ്ടുള്ള ഒരു സിംഹാസനം കണ്ടപ്പോൾ വരൂ ഈ സിംഹാസനം നിനക്കുള്ളതാണ് എന്ന് പറഞ്ഞ് സിംഹാസനം മാടിവിളിക്കുന്നതായി തോന്നിയത്. ഏതോ ശക്തമായ തിര കരയ്ക്കടുപ്പിച്ച സിംഹാസനത്തിന്റെ ആകൃതിയിലുള്ള ഐസുകട്ടയിൽ രാജ്ഞിയെപ്പോലെ ഇരുന്ന് ആ മുത്തശ്ശി തന്റെ ചെറുമകളെ കൊണ്ട് നിരവധി ഫോട്ടോസ് എടുപ്പിച്ചു. പെട്ടെന്നാണ് ഒരു വലിയ തിര പാഞ്ഞ് വന്നത്. മുത്തശ്ശിയേയും മഞ്ഞ് സിംഹാസനത്തെയും ഒരുമിച്ച് തിരകൊണ്ടുപോയി. രക്ഷിക്കാനായി ഇവരെല്ലാം അലറി വിളിച്ചു. ഒടുവിൽ  ഫ്‌ലോറിഡയിൽ നിന്ന് ആ വഴി വരികയായിരുന്ന ഒരു ബോട്ട് ക്യാപ്റ്റൻ റാൻഡി ലകൗണ്ട് അവരെ രക്ഷിക്കുക തന്നെ ചെയ്തു.

കടലിൽ വീഴുന്നതിനു മുൻപ് ഇവരുടെ ചെറുമകൾ ക്രിസ്റ്റിൻ മുത്തശ്ശിയുടെ ഈ ചിത്രങ്ങളെല്ലാം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്തു. അതിലെ ഓരോ ഫോട്ടോയും കരയിൽ നിന്ന് ഈ മഞ്ഞ് രാജകുമാരി കൂടുതൽ കൂടുതൽ അകന്നു പോകുന്നുവെന്ന് തെളിയിക്കുന്നതായിരുന്നു. ഫോട്ടോസ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. മഞ്ഞ് സിംഹാസനത്തിലിരിക്കുന്ന മുത്തശ്ശിയുടെ ചിത്രത്തിന് 6600 റീട്വീറ്റുകളുണ്ടായി.

“വളരെ സുരക്ഷിതമാണെന്ന് വിചാരിച്ചാണ് കടലിനു അത്ര അടുത്ത് നിന്നതും, മഞ്ഞുകട്ടയിൽ കയറി ഇരുന്ന് ഫോട്ടോ എടുത്തതും, അപ്രതീക്ഷിതമായി ഒരു വലിയ തിര വന്ന് എന്നെയും മഞ്ഞ് കല്ലിനെയും മൂടി, ഞാൻ തെന്നി താഴെ വീണു. ” അമ്പരപ്പും ഭയവും വിട്ടു മാറാതെ മുത്തശ്ശി എബിസി ന്യൂസിനോട് പറയുന്നു.