X

ആരേയും നോവിപ്പിക്കും വിശപ്പിന്റെ ഈ കുഞ്ഞു നോട്ടം – വീഡിയോ

നിരവധി പേരാണ് കുട്ടിയുടെയും കപ്പലണ്ടി കച്ചവടക്കാരന്റെയും ഈ ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്യുന്നത്. ഒപ്പം കച്ചവടക്കാരന്റെ നല്ല മനസ്സിനേയും ആളുകള്‍ പ്രശംസിക്കുന്നുണ്ട്.

തന്നെ നോക്കി നില്‍ക്കുന്ന കുഞ്ഞിനോട് ഒരു കപ്പലണ്ടി കച്ചവടക്കാരന്‍ കാട്ടിയ സ്‌നേഹത്തിന്റെ കരുതലിന്റെയും ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ ഏവരുടെയും ഹൃദയത്തെ സ്പര്‍ശിക്കുന്നത്. തെരുവില്‍ കപ്പലണ്ടി വില്‍ക്കുന്ന കച്ചവടക്കാരനും അതേ തെരുവില്‍ അയാളെ നോക്കി നില്‍ക്കുന്ന കൊച്ചു കുഞ്ഞിനേയും ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും.

കപ്പലണ്ടി തയ്യാറാക്കി കൊണ്ടിരുന്ന അയാളെ തന്നെ നോക്കി നില്‍ക്കുകയാണ് കുട്ടി. കുട്ടിയുടെ ദയനീയമായ നോട്ടം അയാളെയും സ്പര്‍ശിച്ചിട്ടുണ്ടാകാം. ഒരു പക്ഷേ തന്റെ കൈയ്യില്‍ പണം ഇല്ലാത്തതിനാലാകാം കപ്പലണ്ടി വില്‍പ്പനക്കാരനെ കുട്ടി നോക്കി നിന്നത്. ഉടന്‍ തന്നെ അവനു മുന്നിലേക്ക് അയാള്‍ ഒരു പൊതി കപ്പലണ്ടി വെച്ചു നീട്ടുകയായിരുന്നു. ഓടി വന്ന് ആ പൊതിയും വാങ്ങി തിരിച്ച് നാടോടി സ്ത്രീയായ അമ്മയ്ക്കരികിലേക്ക് പോകുന്ന ദൃശ്യങ്ങള്‍ കാണാം.

കീറിയ വസ്ത്രങ്ങള്‍ ധരിച്ചാണ് കുട്ടി നില്‍ക്കുന്നത്. തെരുവോരത്തെ ജീവിതമാകാം ആ കുഞ്ഞിന്റെ. സ്ഥലമേതെന്നോ ഒന്നും തന്നെ അറിയില്ല. എങ്കിലും വിശപ്പിന്റെ വില നമ്മെ കാട്ടി തരുന്ന ദൃശ്യങ്ങലാണവ. നിരവധി പേരാണ് കുട്ടിയുടെയും കപ്പലണ്ടി കച്ചവടക്കാരന്റെയും ഈ ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്യുന്നത്. ഒപ്പം കച്ചവടക്കാരന്റെ നല്ല മനസ്സിനേയും ആളുകള്‍ പ്രശംസിക്കുന്നുണ്ട്.

 

Read More :ആയിരം രൂപയ്ക്കും പുതിയ വീടുകള്‍ക്കുമപ്പുറം വയനാട് ആവശ്യപ്പെടുന്നുണ്ട് ദീര്‍ഘകാല ചികിത്സ

Related Post
Leave a Comment