X

97 വയസ്സുള്ള മോഡലിനെ റാമ്പിലിറക്കി ഐഎംജി

ബാര്‍ബി ഡോള്‍ നിര്‍മ്മാണ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ മോഡലും ഐരിസ് അപ്ഫലിന്റെതാണ്.

ലോകത്തിലെ ഏറ്റവും വലിയ മാനേജ്‌മെന്റ് ഏജന്‍സികളില്‍ ഒന്നായ ഐഎംജി 97 വയസ്സുള്ള മോഡലിനെ റാമ്പിലിറക്കുന്നു. 97 വയസ്സുള്ള ഐറിസ് അപ്ഫല്‍ എന്ന മുത്തശ്ശിയെയാണ് മോഡലായി ഐഎംജി കരാറിലെടുത്തിരിക്കുന്നത്. ഐറിസ് അപ്ഫല്‍ ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലെ താരമാണ്. 1.2 മില്ല്യണ്‍ ആളുകളാണ് ഐറിസ് അപ്ഫലിനെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്.

ബാര്‍ബി ഡോള്‍ നിര്‍മ്മാണ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ മോഡലും ഐരിസ് അപ്ഫലിന്റെതാണ്. പരസ്യങ്ങള്‍, എന്‍ഡോഴ്‌മെന്റുകള്‍ എന്നിവയില്‍ ഐഎംജിയ്ക്ക് വേണ്ടി ഇനി ഐറിസ് അപ്‌ഫെല്‍ പ്രവര്‍ത്തിക്കും. ‘ഏറ്റവും പ്രായം കൂടിയ മോഡല്‍’ എന്ന അകാംക്ഷ വിപണന തന്ത്രമാക്കാനാണ് ഐഎംജിയുടെ ശ്രമം.

ഇന്റീരിയര്‍ ഡിസൈനറായിട്ടായിരുന്നു ഐറിസ് കരിയര്‍ ആരംഭിച്ചത്. ഭര്‍ത്താവ് കാളിനൊപ്പം ‘ഓള്‍ഡ് വേള്‍ഡ് വീവേഴ്‌സ്’ എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ സഹ സ്ഥാപക കൂടിയാണ് ഇവര്‍. ജോര്‍ജ്ജ് ബുഷ്, ക്ലിന്റന്‍, ഹാരി എസ് ട്രുമന്‍ തുടങ്ങിയവരുടെ ഭരണ കാലത്ത് വൈറ്റ് ഹൗസിലെ ഡിസൈന്‍ പ്രൊജക്ടുകളും ഐറിസ് ചെയ്തിട്ടുണ്ട്.

മോഡലിംഗ് രംഗത്തെ തന്റെ വിജയം ബാക്കിയുള്ളവര്‍ക്കും വലിയ പ്രചോദനമാകുമെന്നാണ് ഐറിസ് കരുതുന്നത്. പ്രായമായ സ്ത്രീകള്‍ കൂടുതല്‍ വരണമെന്നാണ് ഈ മുത്തശ്ശി മോഡിലിന്റെ ആഗ്രഹം.

Related Post
Leave a Comment