X

‘ഖുറാനിലെ ഭാഗങ്ങള്‍ അവന് ഹൃദയം കൊണ്ടറിയാം, അവനില്‍ നിന്നും ഞങ്ങള്‍ ഗായത്രി മന്ത്രവും പഠിക്കുന്നു’

'അത് ഈ ലോകം മുഴുവന്‍ മനസ്സിലാക്കിയാല്‍, ഇതായിരിക്കില്ലേ ഭൂമിയിലെ സ്വര്‍ഗം'

മതസൗഹാര്‍ദത്തില്‍ ഊന്നിയുള്ള സര്‍ഫ് എക്സലിന്റെ പുതിയ പരസ്യത്തിനെ തുടര്‍ന്ന നിരവധി വിവാദങ്ങളാണ് ഉണ്ടായത്. ഇതിന് പിന്നാലെ വ്യത്യസ്തമായ പോസ്റ്റുകള്‍ പങ്കുവയ്ക്കുന്ന ‘ഹ്യുമന്‍സ് ഓഫ് ബോംബെ’ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ വന്ന വിവിധ മതസ്ഥരായ നാലു സുഹൃത്തുക്കളെ കുറിച്ചുള്ള ഒരു പോസ്റ്റും ശ്രദ്ധനേടുന്നത്.

‘ഞങ്ങള്‍ നാല് പേരും നല്ല സുഹൃത്തുക്കളാണ്. ഇവിടെ സായഹ്നത്തിലുള്ള നമാസിനായി എത്തിയതാണ്. ഇവന്‍ ഒരു ഹിന്ദുവാണങ്കിലും എന്നും ഞങ്ങള്‍ക്കൊപ്പം ഇവിടെ എത്താറുണ്ട്. ജോലിക്ക് ശേഷം ഞങ്ങള്‍ക്ക് ഒരുമിച്ച് കുറച്ചു സമയം ചിലവഴിക്കും. ഞങ്ങള്‍ അവനു വേണ്ടിയും അവന്‍ ഞങ്ങള്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കാറുണ്ട്. ഖുറാനിലെ പല ഭാഗങ്ങളും അവന് ഹൃദയം കൊണ്ടറിയാം, അവനില്‍ നിന്നും ഞങ്ങള്‍ ഗായത്രി മന്ത്രവും പഠിക്കുന്നു. മുകളില്‍ ഒരേ ഒരു ശക്തിയേ ഉള്ളു, അവനെല്ലാം കേള്‍ക്കുന്നു. നമ്മള്‍ എവിടെ നിന്നാണ് വരുന്നതെന്ന് അവന് പ്രശ്നമേയല്ല. അത് ഈ ലോകം മുഴുവന്‍ മനസ്സിലാക്കിയാല്‍, ഇതായിരിക്കില്ലേ ഭൂമിയിലെ സ്വര്‍ഗം’ എന്ന് അടിക്കുറിപ്പോടെ ചിത്രവും ഉള്‍പ്പെടുത്തിയാണ് പോസ്റ്റ് എത്തിയിരിക്കുന്നത്.

 

This post was last modified on March 15, 2019 12:49 pm

Related Post
Leave a Comment