X

ഇന്ത്യൻ‍ മുൻനിരയ്ക്ക് തകർച്ച; ‘രക്ഷകനാവാൻ 7ാം നമ്പറില്‍ മോദി’, ട്രോളുകൾ തുടങ്ങി

ലോകകപ്പ് സെമി പോരാട്ടത്തിൽ മഴമൂലം റിസർവ് ദിനത്തിലേക്കു നീണ്ട മൽസരിത്തിൽ ന്യൂസീലൻഡ് ഉയർത്തിയ 240 റൺസിനെതിരെ ഇന്ത്യ പതറുന്നു. തുടരെ തുടരെ നാല് വിക്കറ്റുകൾ വീണതോടെയാണ് ഇന്ത്യ ആദ്യ പത്തോവർ പിന്നിടുമ്പോൾ തന്നെ ഇന്ത്യൻ പ്രകടനം അനിശ്ചിതത്വത്തിലേക്ക് നീണ്ടത്. ന്യൂസീലൻഡ് പേസർമാരായ ഹെൻറിയും ബോൾടുമാണ് ഇന്ത്യൻ മുൻനിരയിൽ നാശം വിതച്ചത്. ഓരോ റൺസ് വീതമെടുത്ത് രോഹിതും കോഹ്ലിയും രാഹുലും പുറത്താവുകയായിരുന്നു.

അതേസമയം, അനായാസം ജയിക്കുമെന്ന് കരുതിയിരുന്ന മൽസരത്തിൽ തിരിച്ചടി നേരിട്ടതോടെ ടീം ഇന്ത്യക്കെതിരെ ട്രോളുകളും ആരംഭിച്ചിട്ടുണ്ട്. ഇന്ത്യൻ ബാറ്റിങ്ങ് നിരയെ രക്ഷിക്കാൻ ആര് എന്ന് ചോദ്യമാണ് ഉയരുന്നത്. എന്നാൽ ഇതിന് മറുപടിയായി എഴാമനായി സാക്ഷാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ രംഗത്തെത്തുമെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ഇതിനായി മോദി പാഡ് കെട്ടി കാത്തിരിക്കുന്ന മോർഫ് ചിത്രവും ട്വിറ്ററിൽ ഇതിനോടകം ട്രെന്റിങ്ങായിട്ടുണ്ട്. കുനാർ കർമ എന്ന ട്വീറ്റർ ഹാൻഡിലിൽ നിന്നാണ് ബ്രേക്കിങ്ങ് ന്യൂസ് എന്ന പേരിൽ ഈ ചിത്രം പങ്കുവച്ചുട്ടുള്ളത്.

അതേസമയം, 15 ഓവർ പിന്നിട്ടതോടെ നില അൽപം മെച്ചപ്പെടുത്തിയ അവസ്ഥയിലാണ് ഇന്ത്യൻ നിര. ഋഷഭ് പന്തും, ഹർദിക് പാഢ്യയുമാണ് ഇപ്പോൾ ക്രീസിലുള്ളത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലൻഡ് നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 239 റൺസെടുത്തത്. ന്യൂസീലൻഡ് ഇന്നിങ്സിലെ ശേഷിച്ച 23 പന്തിൽ 28 റൺസാണ് പിറന്നത്.

 

രോഹിതും കോഹ്‌ലിയും രാഹുലും മടങ്ങി; ഇന്ത്യ പതറുന്നു

This post was last modified on July 10, 2019 5:01 pm