X
    Categories: യാത്ര

ലോക പൈതൃക പട്ടികയില്‍ രണ്ട് പുതിയ സ്ഥലങ്ങള്‍ കൂടി; സംരക്ഷിത കേന്ദ്രങ്ങളുടെ എണ്ണം 213 ആയി

ലോകത്താകമാനം മൊത്തം 1121 യുനെസ്‌കോ ലോക പൈതൃക കേന്ദ്രങ്ങളാണ് ഉള്ളത്.

ലോക പൈതൃക പട്ടികയില്‍ രണ്ട് പുതിയ പ്രകൃതിദത്ത സ്ഥലങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ചൈനയിലും ഇറാനിലുമാണ് ഈ പ്രദേശങ്ങള്‍ ഉള്ളത്. ഇതോടെ ലോകമെമ്പാടുമുള്ള പ്രകൃതിദത്ത സംരക്ഷിത കേന്ദ്രങ്ങളുടെ എണ്ണം 213 ആയി. ലോകത്താകമാനം മൊത്തം 1121 യുനെസ്‌കോ ലോക പൈതൃക കേന്ദ്രങ്ങളാണ് ഉള്ളത്. സാംസ്‌കാരിക, ചരിത്ര, ശാസ്ത്രീയ പ്രാധാന്യമുള്ള പ്രദേശങ്ങളെയാണ് യുണൈറ്റഡ് നേഷന്‍സ് എഡ്യൂക്കേഷണല്‍ സയന്റിഫിക് ആന്‍ഡ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ അഥവാ യുനെസ്‌കോ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. അന്താരാഷ്ട്ര ഉടമ്പടികളാല്‍ അവ നിയമപരമായി പരിരക്ഷിക്കപ്പെടും.

യെല്ലോ സീയുടേയും ഓഫ് ചൈനയുടേയും തീരത്തുള്ള മൈഗ്രേറ്ററി പക്ഷി സങ്കേതങ്ങളാണ് പുതുതായി തിരഞ്ഞെടുത്ത പ്രകൃതിദത്ത സൈറ്റുകളില്‍ ഒന്ന്. ലോകത്തിലെ ഏറ്റവും വലുതും തുടര്‍ച്ചയായി കാണുന്നതുമായ വേലിയേറ്റസമയത്ത് ചെളി അടിഞ്ഞുണ്ടാകുന്ന നദീമുഖപ്പരപ്പും, ചതുപ്പു നിലങ്ങളും, ആഴം കുറഞ്ഞ സമുദ്രഭാഗവുമൊക്കെയുള്ള പ്രദേശമാണിത്. അവ പലതരം മത്സ്യങ്ങളുടെയും ഞണ്ട്, ചെമ്മീന്‍ തുടങ്ങിയ കവച ജന്തുവര്‍ഗ്ഗങ്ങളുടെയും പ്രധാന വിഹാര കേന്ദ്രങ്ങളാണ്. ഏകദേശം 280 ഇനം മത്സ്യങ്ങളും 500 ല്‍ അധികം ഇന്‍വെര്‍ടിബ്രേറ്റ്സും ദശലക്ഷക്കണക്കിന് ദേശാടന പക്ഷികള്‍ക്ക് ഭക്ഷണം നല്‍കുന്ന അതിബൃഹത്തായ ജൈവവൈവിധ്യമാണത്. ലോകത്തിലെ ഏറ്റവും വംശനാശഭീഷണി നേരിടുന്ന ചില ജീവിവര്‍ഗ്ഗങ്ങളുടെ ഇടത്താവളമാണ് ഈ പ്രദേശം.

ഇറാനിലെ ഹിര്‍കാനിയന്‍ വനങ്ങളാണ് മറ്റൊരു പ്രധാന സൈറ്റ്. കാസ്പിയന്‍ കടലിന്റെ തെക്കന്‍ തീരത്ത് 850 കിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്ന ഒരു അതുല്യമായ വനമേഖലയാണിത്. വിശാലമായ ഇലകളുള്ള ഈ വനങ്ങളുടെ ചരിത്രം 25 മുതല്‍ 50 ദശലക്ഷം വര്‍ഷങ്ങള്‍ വരേ പഴക്കമുള്ളതാണ്. അവിടുത്തെ പുഷ്പ ജൈവവൈവിധ്യവും ശ്രദ്ധേയമാണ്.വിശാലമായ ഇലകളുള്ള മിതശീതോഷ്ണ വനങ്ങളില്‍ സാധാരണപ്പെടുന്ന 180 ഇനം പക്ഷികളും പേര്‍ഷ്യന്‍ പുള്ളിപ്പുലി ഉള്‍പ്പെടെ 58 ഇനം സസ്തനികളും ഉള്ള പ്രധാനപ്പെട്ട വനമേഖലയാണിത്.

Read More : ഇത്തവണ വൈല്‍ഡ്ബീസ്റ്റ് മൈഗ്രേഷന്‍ നേരത്തെ; പോകാം കെനിയയിലെ മസായ് മാറായിലേക്ക്