X

ആ ഒറ്റ രാത്രിയിൽ തനിക്ക് ലഭിച്ചത് നിരവധി അശ്ലീല സന്ദേശങ്ങൾ: ഐപിഎൽ ഗാലറിയിലെ വൈറൽ താരം ദീപിക വെളിപ്പെടുത്തുന്നു

ഒരു രാത്രി കൊണ്ടു നിരവധി പുരുഷന്മാരാണ് എനിക്ക് അശ്ലീല സന്ദേശങ്ങളയച്ചത്

ഐ.പി.എല്‍ മത്സരത്തിലെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ പോരാട്ടം കാണാനെത്തിയ പെണ്‍കുട്ടിയായിരുന്നു മത്സരം കഴിഞ്ഞതോടെ സോഷ്യല്‍ മീഡിയയിലെ താരം. ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ മത്സരം കാണാനെത്തിയ ദീപിക ഘോഷ് എന്ന പെണ്‍കുട്ടിയുടെ  ചലനങ്ങൾ ക്യാമറ കണ്ണുകള്‍ ഒപ്പിയെടുത്തപ്പോള്‍ ഒറ്റ ദിവസം കൊണ്ട് പെൺകുട്ടി മുന്നും താരമായി മാറി.  എന്നാല്‍ അപ്രതീക്ഷിതമായി തേടി എത്തിയ പ്രശസ്തി കാരണം തനിക്ക് നേരിടേണ്ടി വരുന്ന മോശം അനുഭവങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് ദീപിക തന്റെ ഇന്‍സ്റ്റാ ഗ്രാം കുറിപ്പിലൂടെ.

‘എന്റെ പേര് ദീപിക ഘോഷ്, ഒരു പക്ഷേ ഇതായിരിക്കും എന്നെ കുറിച്ച് പ്രചരിക്കുന്ന കാര്യങ്ങളിലെ ഒരേ ഒരു വസ്തുത. മെയ് 4-ന് മത്സരം കാണാനായി എത്തുമ്പോള്‍ എന്തെങ്കിലും വ്യത്യസ്തമായി നടക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിട്ടില്ല. ഒന്നിലധികം തവണ ക്യാമറയില്‍ പതിഞ്ഞു എന്ന തിരിച്ചറിവോ അംഗീകാരമോ ഒന്നും എനിക്ക് വേണ്ട. ഞാന്‍ ഒരു സെലിബ്രിറ്റി അല്ല. മത്സരം ആസ്വദിക്കുന്ന ഒരു സാധാരണക്കാരിയാണെന്നും ടിവിയില്‍ എന്റെ ചിത്രം വരണമെന്ന് ഞാന്‍ ആഗ്രഹിക്കുകയോ അതിനായി ശ്രമിക്കുകയോ ചെയ്തിട്ടില്ലെന്നും’ ദീപിക പറയുന്നു.

‘ എന്റെ പ്രൊഫൈല്‍ ആളുകള്‍ എങ്ങനെയാണ് കണ്ടെത്തിയതെന്ന് എനിക്ക് അറിയില്ല. സോഷ്യല്‍മീഡിയയിലൂടെ എനിക്ക് ലഭിച്ച സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. എന്നാല്‍ എന്റെ വ്യക്തത്വവും സ്വകാര്യതയും ആക്രമിക്കപ്പെട്ടു. ഒരു രാത്രി കൊണ്ടു നിരവധി പുരുഷന്മാരാണ് എനിക്ക് അശ്ലീല സന്ദേശങ്ങളയച്ചത്. അപമാനകരമായിരുന്നു അത്. എന്നെ അറിയാത്ത ചില സ്ത്രീകള്‍ പോലും എന്നെ കുറിച്ച് മോശമായ കാര്യങ്ങള്‍ പറഞ്ഞുവെന്നും ദീപിക പറയുന്നു. ഞാന്‍ നിങ്ങളില്‍ ഒരാളാണെന്നും സ്ത്രീകള്‍ സ്ത്രീകളെ പിന്തുണയ്‌ക്കേണ്ടത് അനിവാര്യമാണെന്നും’ ദീപിക കൂട്ടിച്ചേര്‍ത്തു.

Read More : തൊട്ടപ്പന്‍ പറയുന്നത് സ്നേഹത്തിന്റെ രാഷ്ട്രീയമാണ്; സംവിധായകൻ ഷാനവാസ് കെ. ബാവക്കുട്ടി/അഭിമുഖം