സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും ഒപ്പം പാട്ടു പാടി നിറങ്ങള്‍ വിതറി ഹോളി ആഘോഷിക്കാന്‍ എല്ലായിടവും ഒരുങ്ങി കഴിഞ്ഞു. ഇന്ത്യന്‍ റെയില്‍വേയും ഹോളി ആഘോഷിക്കാന്‍ ഒരുങ്ങുകയാണ്. വ്യത്യസ്തമായ ഒരു രീതിയിലാണ് ഇന്ത്യന്‍ റെയില്‍വേ ഹോളി ആഘോഷിക്കുന്നത്. ഇതിന്റെ ഭാഗമായി ഹോളി ദിനത്തില്‍ ഇഷ്ടപ്പെട്ട ബോളിവുഡ് ഗാനം പാടി സമ്മാനങ്ങള്‍ നേടൂ എന്നാണ് ഐ.ആര്‍.സി.ടി.സി അറിയിച്ചിരിക്കുന്നത്.
മാര്‍ച്ച് 21 വ്യാഴാഴ്ചയാണ് ഹോളി. റെയില്‍ വേയുടെ 2019-ഹോളി കോണ്ടസ്റ്റില്‍ പങ്കെടുക്കുന്നവര്‍ ഈ വര്‍ഷത്തെ ഹോളി സ്പെഷ്യല്‍ ബോളിവുഡ് ഗാനങ്ങള്‍ പാടുന്ന വീഡിയോ പങ്കുവെയ്ക്കണം. അതില്‍ നിന്നും തിരഞ്ഞെടുക്കുന്നവര്‍ക്കാണ് സമ്മാനം ലഭിക്കുക.
മത്സരാര്‍ത്ഥികള്‍ ഉറപ്പായും ഹോളി പാട്ടുകള്‍ ആയിരിക്കണം തിരഞ്ഞെടുക്കേണ്ടത്. ഒപ്പം എന്തുകൊണ്ടാണ് ആ പാട്ട് പ്രിയപ്പെട്ടതായതെന്നും, യാത്ര ചെയ്യാന്‍ പ്രിയപ്പെട്ട സ്ഥലവും അറിയിച്ചു കൊണ്ടുള്ള ഒരു കുറിപ്പും നല്‍കണം. ഐ.ആര്‍.സി.ടി.സിയുടെ പേജില്‍ നിന്നാണ് ഹോളി മത്സരത്തിന്റെ അറിയിപ്പ് ഉണ്ടായത്.
Read More :19 വയസിനിടെ മൂന്ന് പ്രസവം വരെ; കേരളത്തിൽ 22,552 പ്രായപൂർത്തിയാവാത്ത അമ്മമാരുണ്ടെന്ന് പഠനം
Leave a Comment