ദി ക്രൊക്കഡൈല്‍ ഹണ്ടര്‍ എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ മൃഗസ്‌നേഹികളുടെ മനസില്‍ ഇടം നേടിയ സ്റ്റീവ് ഇര്‍വിന്‍ അത്ര പെട്ടെന്നൊന്നും ആര്‍ക്കും മറക്കാന്‍ കഴിയില്ല. ലോകപ്രശസ്തനായ വന്യജീവി സംരക്ഷകന്‍ സ്റ്റീവ് ഇര്‍വിന്‍ ഇന്നും ജനങ്ങളുടെ ഓര്‍മ്മകളില്‍ നിലനില്‍ക്കുന്നുണ്ട്. സ്റ്റീവ് ഇര്‍വിന്‍ മരിച്ച് 13 വര്‍ഷത്തിനിപ്പുറം അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് പുനര്‍ജീവന്‍ നല്‍കുകയാണ് മകന്‍ റോബര്‍ട്ട് ക്ലാറന്‍സ് ഇര്‍വിന്‍.
റോബര്‍ട്ട് ഇര്‍വിന്‍ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് പിന്നാലെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ. ‘ മുതലയെ തീറ്റുന്ന ഞാനും അച്ഛനും, അതേ സ്ഥലം, അതേ മുതല, എന്നാല്‍ ചിത്രങ്ങള്‍ തമ്മില്‍ 15 വര്‍ഷത്തെ വ്യത്യാസം’ എന്ന കുറിപ്പിനൊപ്പം ക്ലാറന്‍സ് ഇര്‍വിന്‍ പോസ്റ്റ് ചെയ്ത ചിത്രം ആരാധകര്‍ ഏറ്റെടുത്തു. പിതാവിനോട് വളരെയധികം സാമ്യമാണ് മകനുള്ളത്, കാല് പോലും പിതാവിന്റെ അതേപടിയെന്ന് ചിലര്‍ കമന്റ് ചെയ്തു.
1961ലാണ് സ്റ്റീവ് ഇര്‍വിന്‍ ജനിച്ചത്. ചെറുപ്പത്തിലെ വന്യജീവികളോടുള്ള സഹവാസം സ്റ്റീവിനെ കൂടുതല്‍ ജീവികളോട് അടുക്കുന്നതിന് സഹായിച്ചു. ഒമ്പതാം വയസ് മുതല്‍ മുതലകളെ പരിപാലിച്ചിരുന്ന സ്റ്റീവ് ഓസ്‌ട്രേലിയയിലെ ഉപ്പുവെള്ളത്തില്‍ വളരുന്ന പ്രത്യേകയിനം മുതലകളെ സംരക്ഷിക്കുന്നതിനുള്ള വോളന്റിയര്‍ ആയി മാറി.
ഭാര്യ ടെറിയുമൊത്തുള്ള മധുവിധുകാലം പോലും മുതലകളെ പിടിക്കാനായിരുന്നു സ്റ്റീവ് ചെലവഴിച്ചത്. ഇത് വീഡിയോ ആക്കിയതോടെ ദി ക്രൊക്കടഡൈല്‍ ഹണ്ടര്‍ എന്ന ടെലിവിഷന്‍ പരിപാടിക്ക് തുടക്കമായി. 100 ഒളം രാജ്യങ്ങളിലായി 50 കോടിയോളം ആളുകള്‍ പ്രേക്ഷകരായി. അനിമല്‍ പ്ലാനറ്റ് അടക്കമുള്ള വന്യജീവി സംരക്ഷണ ടിവി ചാനലുകളുടെ മുഖമായി സ്റ്റീവ് മാറി.
2006 സെപ്റ്റംബര്‍ 4ന് ഓഷ്യന്‍സ് ഡെഡ്‌ലിയെസ്റ്റ് എന്ന പേരിലുള്ള ഡോക്യുമെന്ററി ചിത്രീകരണത്തിനിടയില്‍ കടലിനടിയില്‍വെച്ച് തിരണ്ടിയുടെ കുത്തേറ്റായിരുന്നു സ്റ്റീവ് ഇര്‍വിന്‍ മരണപ്പെട്ടത്.
‘നല്ല കഞ്ചാവ് കിട്ടുന്ന സ്ഥലമേതാണ്?’;കഞ്ചാവന്വേഷിച്ച് പോലീസ്
Leave a Comment