X

‘മരിയാര്‍ഭൂത’ത്തെ പിടികൂടിയ കേരള പോലീസിലെ ചുണക്കുട്ടന്മാരാണിവര്‍

400 ഓളം കേസ്സുകളിലെ പ്രതിയാണ് 'മരിയാര്‍ഭൂതം'

തമിഴ്നാട് മരിയാര്‍ഭൂതം എന്നറിയപ്പെടുന്ന കുപ്രസിദ്ധ മോഷ്ടാവ് പുര സൈദ്ധക്കം ഗോപിയെ (ലോറന്‍സ് ഡേവിഡ്) വലയിലാക്കി കേരള പോലീസ്. 400 ഓളം കേസ്സുകളിലെ പ്രതിയായ ‘മരിയാര്‍ഭൂത’ത്തെ പിടികൂടിയ പാലാരിവട്ടം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ മാഹിനെയും അനീഷിനെയും അഭിനന്ദിച്ച് ജനമൈത്രി പോലീസ് ഫെയ്‌സ്ബുക്ക് കുറിപ്പിടുകയും ചെയ്തു. ഇതോടെ ഇരുവരും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു.

പോസ്റ്റ് പൂര്‍ണ്ണ രൂപത്തില്‍,

ഇവർ എറണാകുളം പാലാരിവട്ടം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർമാരായ മാഹിനും അനീഷും

ഈ കഴിഞ്ഞ മെയ് ഒന്നിന് 
ഇവർക്ക് നൈറ്റ് ബൈക്ക് പട്രോൾ ഡ്യൂട്ടി ആയിരുന്നു…….

(ബാക്കി കാര്യങ്ങൾ വ്യക്തമായി മാഹിൻ തന്നെ പറയും)

(( രാത്രി 11 മണിയോടെ ഞങ്ങൾ ഡ്യൂട്ടി ആരംഭിച്ചു . മനസ്സിൽ ഞങ്ങൾ 2 ആൾക്കും ഒരേ മുഖം ലോറൻസ് എന്ന ഗോപി . നമ്മുടെ ലിമിറ്റ് കറങ്ങി അവസാനം ലൻഡ്മാർക്ക് ബാറിന്റെ ഫ്രൊണ്ടിൽ ബൈക്ക് ഓഫ് ആക്കി എന്തിനെന്നില്ലാതെ ആരെയോ കാത്ത് നിൽക്കുമ്പോൾ , 1.10 മണിക്ക് ഒരു യമഹ fz ബൈക്ക് ലൻഡ്‌മാർക്ക് ബാറിന്റെ ഫ്രണ്ട് ലുള്ള U ട്ടേൺ എടുത്ത് വരുന്നു. നമ്മടെ ലക്ഷ്യത്തിലുള്ള ആളുടെ അതേ ഛായ. അനീഷിനെ അളിയാ നോക്കൂ. നോക്കൂ. എന്ന് പതിഞ്ഞ ശബ്ദത്തിൽ വിളിക്കുന്നു. അനീഷ് കേൾക്കുന്നില്ല. അതോടെ ആ ആളുടെ അടുത്തേക്ക് ഒന്ന് ചാഞ്ഞു നിന്ന് ചേട്ടാ എന്നൊരു വിളി ഞാൻ വിളിക്കുന്നതും അയാൾ ബൈക്ക് അതിവേഗത്തിൽ മുന്നോട്ട് പായിക്കുന്നു. അനീഷ് ബൈക്ക് സ്റ്റാർട്ട് ആക്കുന്നതിനുംമുന്നെ അയ്യാൾ പാഞ്ഞു പോയിരുന്നു. ആ സമയം അയാളുടെ TN 03 T 8149 എന്ന നമ്പർ ഞങൾ കണ്ട്രോൾ റൂമിൽ വിളിച്ച് പറഞ്ഞ് പരസ്പരം കുറ്റപ്പെടുത്തിയും സങ്കടപ്പെട്ടും ആശ്വസിപ്പിച്ചു എങ്ങോട്ടെന്നില്ലാതെ ബൈക്ക് മുന്നോട്ട് പായിച്ച് സിറ്റിയിൽ കൂടി കറങ്ങി നടക്കുന്നു. എല്ലാ പ്രതീക്ഷയും നഷ്ട്ടപ്പെട്ടിട്ടും ഇനി എങ്ങാനും ബിരിയാണി കൊടുത്തലോ എന്ന ചിന്തയും പുലർത്തി വണ്ടി മുന്നോട്ട്. അങ്ങനെ ksrtc ചിറ്റൂർ റോഡ് എത്തിയപ്പോൾ സമയം 1.40. ഞങ്ങളുടെ എതിർവശത്ത് നിന്നും ഞങ്ങൾ അന്വേഷിച്ച് നടന്ന വണ്ടി പാഞ്ഞു വരുന്നു. അനീഷ് അതിവേഗം ബൈക്ക് തിരിച്ച് അവന്റെ ബൈക്കിനെ പിന്തുടരുന്ന ടൈമിൽ ഞാൻ കണ്ട്രോൾ റൂമിൽ വിളിച്ച് സൗത്ത് റെയിൽവേ സ്റ്റേഷൻ ഫ്രണ്ട് ചിറ്റൂർ റോഡ് ബ്ലോക്ക് ചെയ്യാൻ പറയുന്നു. അവസാനം ymca യുടെ ഫ്രണ്ടിൽ വെച്ച് ഞങ്ങൾ ഒപ്പത്തിനൊപ്പം.അവൻ്റെ ബൈക്കിലേക്ക് ഞാൻ ആഞ്ഞൊരു ചവിട്ട്. അവൻ്റെ കൺട്രോൾ പോയ തക്കത്തിന് അനീഷ് ബൈക്ക് അവൻ്റെ വണ്ടിയിലേക്ക് ഇടിച്ച് കയറ്റി. ഞങൾ 3 ആളും റോഡിൽ.
അവസാനം സെൻട്രൽ , സൗത്ത് , നോർത്ത് , ട്രിവാൻഡ്രം സിറ്റി എന്നിവിടങ്ങളിൽ ഉള്ള പോലീസ് മൊത്തം നോക്കി നടന്ന ആ പ്രതി ലോറൻസ് എന്ന ഗോബി പാലാരിവട്ടം പോലീസിന്റെ കയ്യിൽ. സ്വപ്നമോ സത്യമോ എന്നറിയാതെ സ്വയം മറന്ന നിമിഷങ്ങൾ. 
ഒരു കാര്യം നമ്മൾ ആത്മാർത്ഥമായി ആഗ്രഹിച്ചാൽ അത് നടക്കും എന്നതിൻ്റെ ഉത്തമ ഉദാഹരണം.))

തമിഴ്നാട് മരിയാർപൂതം എന്നറിയപ്പെട്ടിരുന്ന 400 ഓളം കേസ്സുകളിലെ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പുര സൈദ്ധാക്കം ഗോപി എന്ന ലോറൻസ് ഡേവിഡിന്റെ മോഷണ പരമ്പരക്ക് അങ്ങനെ പാലാരിവട്ടം പോലീസ് സ്റ്റേഷനിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെ ധീരമായ നീക്കത്തിലൂടെ താത്ക്കാലിക വിരാമം ആയി…..
ഒരോ പ്രവൃത്തിക്ക് മുന്നിലും നൂറ് വട്ടം ചിന്തിക്കുന്ന ഈ കാലഘട്ടത്തിലും ഇത്തരത്തിൽ റിസ്ക്ക് സ്വയം ഏറ്റെടുക്കാൻ കാണിച്ച ചങ്കൂറ്റത്തിന് 
പ്രിയ സഹോദരൻമാർക്ക് ഒരായിരം ഹൃദയാഭിനന്ദനങ്ങൾ ?’

Read More : എച്ചിപ്പാറ മലയ കോളനിയില്‍ നിന്നും ഫുള്‍ എ പ്ലസുമായി ഒരു കൊച്ചുമിടുക്കി; വൈഷ്ണവി ഇനി ചരിത്രത്തിന്റെ ഭാഗം