X

പ്രളയം തകര്‍ത്ത വീടിന്റെ പുനര്‍നിര്‍മാണത്തിന് കട്ട ചുമന്ന് എത്തിയ ബോളിവുഡ് താരം ജാക്വിലിനെ കണ്ട് അമ്പരന്ന് ദമ്പതികള്‍/ വീഡിയോ

പ്രളയ ബാധിതരുടെ ജീവിതം തിരിച്ചു പിടിക്കാന്‍ ഉള്ള ശ്രമങ്ങളില്‍ എല്ലാവരും കോകോര്‍ക്കണം എന്ന് പറഞ്ഞാണ് ജാക്വിലിന്‍ പിരിഞ്ഞത്.

പ്രളയം തകര്‍ത്ത വീടിന്റെ പുനര്‍നിര്‍മാണത്തിന് കട്ട ചുമന്ന് എത്തിയ ബോളിവുഡ് താരം ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ കണ്ട് അമ്പരന്നുപോയി ദമ്പതികള്‍.ആലുവ സ്വദേശികളായ ശ്രീദേവി – അനില്‍കുമാര്‍ ദമ്പതികളുടെ വീടിന്റെ നിര്‍മാണത്തിനാണ് ജാക്വിലിന്‍ എത്തിയത്. ജാക്വിലിനൊപ്പെ മലയാളിയായ തെന്നിന്ത്യന്‍ താരം ശ്വേത മേനോനുമുണ്ടായിരുന്നു.

പ്രളയ ബാധിതരുടെ ജീവിതം തിരിച്ചു പിടിക്കാന്‍ ഉള്ള ശ്രമങ്ങളില്‍ എല്ലാവരും കോകോര്‍ക്കണം എന്ന് പറഞ്ഞാണ് ജാക്വിലിന്‍ പിരിഞ്ഞത്. പ്രളയ ബാധിതര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുന്ന ഹാബിറ്റാറ്റ് ഫോര്‍ ഹ്യൂമാനിറ്റിയുടെ പദ്ധതിയുമായി ബന്ധപ്പെട്ടാണ് ജാക്വിലിന്‍ ഫെര്‍ണാണ്ടസ് ആലുവയില്‍ എത്തിയത്. വീഡിയോ കാണാം..