X

വന്ദേമാതരം പാടൂ എന്ന ആവശ്യവുമായി മാധ്യമ പ്രവര്‍ത്തകന്‍, പാടാന്‍ വരികളറിയാതെ ബി.ജെ.പി നേതാവ്

പിന്നീട് ജനഗണമന പാടാന്‍ റിപ്പോര്‍ട്ടര്‍ ആവശ്യപ്പെട്ടു. എന്നാല്‍ തനിക്കു അറിയാമെന്നും പക്ഷേ ചൊല്ലില്ലെന്നുമായിരുന്നു ശിവം അഗര്‍വാളിന്റെ മറുപടി

വന്ദേമാതരത്തിന്റെ ഓരു വരിപോലും അറിയാതെ ബി.ജെ.പി നേതാവ് ശിവം അഗര്‍വാള്‍. പ്രതിപക്ഷ പാര്‍ട്ടികള്‍ വന്ദേമാതരം തെറ്റായാണ് പാടുന്നതെന്നു വിമര്‍ശിച്ച ബി.ജെ.പി നേതാവിനോട് വന്ദേമാതരം പാടാന്‍ ഒരു സ്വകാര്യ ചാനലിലെ മാധ്യമ പ്രവര്‍ത്തകന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഒരു വരി പോലും ചൊല്ലാനാകാതെ നില്‍ക്കുകയായിരുന്നു ശിവം അഗര്‍വാള്‍.

ഉത്തര്‍ പ്രദേശിലെ മുറാബാദില്‍ നടന്ന ബി.ജെ.പിയുടെ സങ്കല്‍പ് റാലിക്കിടയില്‍ റിപ്പോര്‍ട്ടര്‍ ശിവം അഗര്‍വാളുമായി അഭിമുഖം നടത്തുന്നതിനിടയിലാണ് സംഭവം. പ്രാദേശിക പാര്‍ട്ടികള്‍ തെറ്റായാണ് വന്ദേമാതരം പാടുന്നതെന്നും അവര്‍ ദേശീയ പാര്‍ട്ടിയോട് അനാദരവ് കാണിക്കുകയുമാണെന്നാണ് ശിവം അഗര്‍വാള്‍ പറഞ്ഞത്.

ഇതേ തുടര്‍ന്ന് വന്ദേമാതരം പാടാന്‍ റിപ്പോര്‍ട്ടര്‍ പറഞ്ഞെങ്കിലും ശിവം അഗര്‍വാള്‍ ഒഴിഞ്ഞുമാറുകയായിരുന്നു. ഇടയ്ക്കിടെ ഫോണ്‍ കോള്‍ വരികയും അതിനു മറുപടി നല്‍കുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാം. പിന്നീട് ജനഗണമന പാടാന്‍ റിപ്പോര്‍ട്ടര്‍ ആവശ്യപ്പെട്ടു. എന്നാല്‍ തനിക്കു അറിയാമെന്നും പക്ഷേ ചൊല്ലില്ലെന്നുമായിരുന്നു ശിവം അഗര്‍വാളിന്റെ മറുപടി.

 

Read More : ‘ആചാര സംരക്ഷണത്തിനൊപ്പമാണ് കോണ്‍ഗ്രസ്, വിശ്വാസികളെ വേദനിപ്പിക്കില്ല’; രാഹുല്‍ ഗാന്ധിയുടെ പത്തനംതിട്ട പ്രസംഗം