X

‘രാക്കിളി പൊന്മകളെ.. നിന്‍ പൂവിളി യാത്രമൊഴിയാണോ..’ മകളുടെ കല്യാണത്തലേന്ന് പാടിക്കൊണ്ടിരിക്കെ പിതാവ് കുഴഞ്ഞു വീണു മരിച്ചു / വീഡിയോ

കരമന സ്റ്റേഷനിലെ അഡീഷണല്‍ എസ്ഐ വിഷ്ണുപ്രസാദാണ് കുഴഞ്ഞ് വീണ് മരിച്ചത്.

മകളുടെ വിവാഹത്തലേന്ന് നടന്ന ഗാനമേളയില്‍ പാട്ടുപാടുന്നതിനിടെ കരമന സ്റ്റേഷനിലെ അഡീഷണല്‍ എസ്ഐ വിഷ്ണുപ്രസാദ്കുഴഞ്ഞ് വീണ് മരിച്ചു. കൊല്ലം പുത്തന്‍തുറ സ്വദേശിയായ വിഷ്ണുപ്രസാദിന്റെ മകളുടെ വിവാഹം (26-05-2019) ഇന്നായിരുന്നു. ഇന്നലെ വിവാഹ ചടങ്ങുകള്‍ക്കിടെ നടന്ന ഗാനമേളയില്‍ പാട്ടുപാടിക്കൊണ്ടിരിക്കുന്നതിനിടെ വിഷ്ണുപ്രസാദ് കുഴഞ്ഞ് വീഴുകയായിരുന്നു.

ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണം. ചവറ പരിമഠം ക്ഷേത്രത്തില്‍വച്ച് വിവാഹം നടത്താനായിരുന്നു മുമ്പ് തീരുമാനിച്ചിരുന്നതെങ്കിലും മരണത്തെത്തുടര്‍ന്ന് വിവാഹം ഓഡിറ്റോറിയത്തിലേക്ക് മാറ്റി. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

മകളുടെ വിവാഹത്തലേന്ന് സന്തോഷത്തോടെ പാട്ടുപാടുന്ന അദ്ദേഹത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയ വേദനയോടെ പങ്കുവയ്ക്കുകയാണ്. അമരത്തിലെ ‘വികാര നൗകയുമായി’ എന്ന ഗാനത്തിലെ ‘രാക്കിളി പൊന്മകളെ.. നിന്‍ പൂവിളി യാത്രമൊഴിയാണോ.. നിന്‍ മൗനം.. പിന്‍വിളിയാണോ..’ എന്ന വരികള്‍ കഴിഞ്ഞപ്പോഴാണ് അദ്ദേഹം കുഴഞ്ഞുവീഴുന്നത്.

This post was last modified on May 26, 2019 6:33 pm

Related Post
Leave a Comment