X

ധോണിക്ക് ഭക്ഷണം വാരി കൊടുത്ത് ജാദവ്; അനുസരണയോടെ ധോണി

ബ്രോമന്‍സ് എന്ന കുറിപ്പോടെയാണ് കേദര്‍ ധോണിയുമായുള്ള രസകര നിമിഷത്തിലെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്

ഐ.പി.എല്‍ മത്സരത്തിനിടയില്‍ താരങ്ങള്‍ തമ്മിലുള്ള ഓരോ നിമിഷങ്ങളും സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. ഏറ്റവും പുതിയതും രസകരവുമായൊരു വീഡിയോ പങ്കു വെച്ചെത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം കേദര്‍ ജാദവ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ വിജയത്തിനു ശേഷമാണ് താരം ധോണിയുമൊത്തുള്ള ഈ ക്യൂട്ട് വീഡിയോ തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്.

ധോണിയ്‌ക്കൊപ്പം ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ധോണിക്ക് ഭക്ഷണം വാരി നല്‍കുകയാണ് കേദര്‍. പ്ലേറ്റില്‍ നിന്നു ധേണിക്ക് ഭക്ഷണം കോരികൊടുക്കുകയാണ് കേദര്‍. ധോമി അത് ആസ്വദിച്ചു കുട്ടികളെ പോലെ ഇരുന്നു കഴിക്കുന്നതും വീഡിയോയില്‍ കാണാം. ധോണിയുടെ കൈയ്യില്‍ ഒരു കോഫി കപ്പുമുണ്ട്. ബ്രോമന്‍സ് എന്ന കുറിപ്പോടെയാണ് കേദര്‍ ധോണിയുമായുള്ള രസകര നിമിഷത്തിലെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

 

Read More : ട്രംപിനെയും അമേരിക്കന്‍ യാഥാസ്ഥിതികത്വത്തെയും പ്രകോപിക്കുന്ന ഇലാന്‍ ഉമര്‍ ആരാണ്? 

Related Post
Leave a Comment