അടുത്ത മാസം ഇംഗ്ലണ്ടില്‍ നടക്കുന്ന ഐസിസി ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള 15 അംഗ ടീമിനെയാണ് മുന്‍ ഇന്ത്യന്‍ താരം കൂടിയായ എം.എസ്.കെ. പ്രസാദ് അധ്യക്ഷനായ സിലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചത്. ദിനേഷ് കാര്‍ത്തിക്കിനും വിജയ് ശങ്കറിനും ടീമില്‍ ഇടം ലഭിച്ചപ്പോള്‍ ഋഷഭ് പന്തിനും അമ്പാട്ടി റായുഡുവിനും അവസരം നഷ്ടപ്പെട്ടു.
ടിം പ്രഖ്യാപനത്തില്‍ ആരാധകരെ അത്ഭുതപ്പെടുത്തിയത് രണ്ടാം വിക്കറ്റ് കീപ്പറായി റിഷഭ് പന്തിനെ ഒഴിവാക്കിയതാണ്. ദിനേഷ് കാര്‍ത്തിക്കിനാണ് രണ്ടാം വിക്കറ്റ് കീപ്പറുടെ റോള്‍ ലഭിക്കുന്നത്. എന്തുകൊണ്ടാണ് ദിനേഷിന് ലോകകപ്പില്‍ ടീമില്‍ അവസരം ലഭിച്ചത്. ലോകകപ്പ് പോലൊരു വേദിയില്‍ പരിചയസമ്പത്തിന് മുന്‍തൂക്കം നല്കാന്‍ സെലക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. സ്ഥിരതയില്ലായ്മയാണ് പന്തിന്റെ പ്രധാന പ്രശ്നം. ഉത്തരവാദിത്വത്തോടെ ബാറ്റു ചെയ്യേണ്ട സന്ദര്‍ഭങ്ങളില്‍ വിക്കറ്റ് തുലയ്ക്കുന്നു. എന്നാല്‍ കാര്‍ത്തിക്കിനെ സംബന്ധിച്ചിടത്തോളം നേരെ മറിച്ചാണ്. ടീമിന്റെ ആവശ്യം കണ്ടറിഞ്ഞ് കളിക്കുന്ന താരമാണ് അദേഹം.
വിക്കറ്റിന് പിന്നിലും കാര്‍ത്തിക്ക് തന്നെയാണ് പന്തിനേക്കാള്‍ മികവു പുലര്‍ത്തുന്നത്. അടിക്കടി ടീമില്‍ വന്നു പോകുന്നുണ്ടെങ്കിലും ഒരിക്കല്‍ പോലും സ്ഥിരസാന്നിധ്യമാകാന്‍ കാര്‍ത്തിക്കിന് സാധിച്ചിട്ടില്ല. എന്നാല്‍ ആഭ്യാന്തര ക്രിക്കറ്റിലടക്കം അടുത്തകാലത്തായി അദേഹം മികച്ച ഫോമിലാണ്. ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ സുപരിചിതനായ കാര്‍ത്തിക്കിന്റെ സാന്നിധ്യം മധ്യനിരയ്ക്കു കൂടുതല്‍ കരുത്തേകുമെന്ന നിഗമനമാണ് ടീമില്‍ കാര്‍ത്തിക്കിന് ഇടം നല്‍കിയതിന് പിന്നിലെ ലക്ഷ്യം.
Leave a Comment