X

കൊക്കിലൊതുങ്ങാത്തതും കൊത്തും ഈ ‘മലയാളി കാക്ക’, വലിയ മീന്‍ ചോദിച്ചു വാങ്ങുന്നത് കാണാം (വീഡിയോ)

ചെറിയ മീന്‍ വേണ്ട എന്ന് ശബ്ദമുണ്ടാക്കി പറയുന്ന, വലിയ മീന്‍ ചോദിച്ചുവാങ്ങുന്ന ഈ മലയാളി കാക്ക ഏതായാലും സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുന്നു.

“കൊക്കിലൊതുങ്ങുന്നതേ കൊത്താവൂ” എന്നൊരു നാടന്‍ ചൊല്ലുണ്ട്. എന്നാല്‍ തന്റെ കൊക്കിലൊതുങ്ങുന്നത് എന്ത് എന്ന് നാട്ടുകാരല്ല താനാണ് തീരുമാനിക്കുന്നത് എന്നാണ് മലയാളിയെന്ന് കരുതപ്പെടുന്ന ഈ കാക്കയുടെ പക്ഷം. മീന്‍കാരന്‍ എടുത്ത് നീട്ടുന്ന ചെറിയ മീനുകളെല്ലാം തള്ളിക്കളഞ്ഞുകൊണ്ട്, അതൃപ്തി അറിയിച്ച്, കുറച്ച് വലിയ മീന്‍ കൊക്കില്‍ കിട്ടിയപ്പോള്‍ മാത്രം തൃപ്തിയോടെ പറന്നുപോകുന്ന കാക്കയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ചെറിയ മീന്‍ വേണ്ട എന്ന് ശബ്ദമുണ്ടാക്കി പറയുന്ന, വലിയ മീന്‍ ചോദിച്ചുവാങ്ങുന്ന ഈ ‘മലയാളി കാക്ക’ ഏതായാലും സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുന്നു.

വീഡിയോ:

This post was last modified on July 6, 2019 10:02 pm

Related Post
Leave a Comment