വിശന്നപ്പോള്‍ ഭക്ഷണം മോഷ്ടിച്ചു എന്നാരോപിച്ച് ആൾക്കൂട്ടം മര്‍ദ്ദിച്ച് കൊല്ലപ്പെടുത്തിയ ആദിവാസി യുവാവ് മധുവിനെ ആരും മറന്നു കാണില്ല. സഹോദരന്റെ വേര്‍പ്പാടിന്റെ വിഷമത്തില്‍ നിന്നും വിജയത്തിലേക്ക് എത്തിയിരിക്കുകയാണ് മധുവിന്റെ സഹോദരി ചന്ദ്രിക. മധുവിന്റെ സഹോദരി കേരള പോലീസ് സേനയില്‍ അംഗമായതില്‍ അഭിനന്ദിക്കുകയാണ് കേരളപോലീസ്. ചന്ദ്രിക അടക്കം ആദിവാസി മേഖലയില്‍ നിന്നും 74 പേരെ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് വഴി പോലീസില്‍ നിയമിച്ചത് അറയിച്ചു കൊണ്ടായിരുന്നു കേരള പോലീസിന്റെ ഫേസ്ബുക്ക് കുറിപ്പ്.
പോസ്റ്റ് പൂര്‍ണരൂപത്തില്‍,
‘വിശപ്പിനോട് പൊരുതി അപമൃത്യുവിന് ഇരയായ അട്ടപ്പാടിയിലെ മധുവിന്റെ സഹോദരി കേരള പൊലീസ് സേനയിൽ. അട്ടപ്പാടിയിൽ. ആൾക്കൂട്ട ആക്രമണത്തിനിരയായ മധുവിന്‍റെ സഹോദരി ചന്ദ്രിക അടക്കം ആദിവാസി മേഖലയിൽ നിന്നും 74 പേരെ സ്പെഷ്യൽ റിക്രൂട്ട്മെന്‍റ് വഴിയാണ് പൊലീസിലേക്ക് തെരഞ്ഞെടുത്തത്. കേരള പോലീസ് അക്കാദമി ആസ്ഥാനത്ത് പാസ്സിംഗ് ഔട്ട് പരേഡ് നടന്നു.
കഴിഞ്ഞ ഫെബ്രുവരി 22 ചന്ദ്രിക ഒരിക്കലും മറക്കില്ല. തന്റെ സഹോദരനെ നഷ്‌ടമായ, കേരള മന:സാക്ഷിയെ ഞെട്ടിച്ച ദിവസം മധു അടക്കമുള്ള കുടുംബത്തെ പട്ടിണിയിൽ നിന്നും കരകയറ്റാൻ ഒരു ജോലി ചന്ദ്രികയുടെ സ്വപ്നമായിരുന്നു. ചന്ദ്രികയുടെ ആ വലിയ സ്വപ്നം യാഥാർത്ഥ്യമാകുന്നു. സഹോദരന്റെ വേർപാട് വരുത്തിയ തീരാവേദനയും നെഞ്ചിലേറ്റിയാണ് കേരള പോലീസ് അക്കാദമിയിൽ ചന്ദ്രിക ട്രയിനിംഗ് പൂർത്തിയാക്കിയത്.
Read More : അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡിന്റെ അളവ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ
Leave a Comment