X

കേരളാ പൊലീസിന്റെ നിപ ജാഗ്രതാ പോസ്റ്റിൽ ‘പിണറായിയുടെ പട്ടി’ പ്രയോഗം; വീട്ടിലുപയോഗിക്കുന്ന വാക്കുകൾ അരുതെന്ന് താക്കീത്

'പിണറായിയുടെ പട്ടി ട്രോളുംകൊണ്ട് വന്നല്ലോ' എന്നായിരുന്നു അരവിന്ദ് നന്ദുവിന്റെ കമന്റ്.

നിപ വൈറസ് ഭീതി സംബന്ധിച്ചിട്ട പോസ്റ്റിൽ തെറി പറഞ്ഞയാൾക്ക് ‘വിനീതമായി’ മറുപടി നൽകി കേരളാ പൊലീസ്. ‘ഭീതി വേണ്ട, ജാഗ്രതയോടെ അതിജീവിക്കും, നാം ഒറ്റക്കെട്ടായി’ എന്നായിരുന്നു കേരളാ പൊലീസ് ഫേസ്ബുക്ക് പേജിൽ വന്ന പോസ്റ്റ്. ഇതോടൊപ്പം ഒരു ട്രോളും ചേർത്തിരുന്നു. ഇതിന്റെ കമന്റ് സ്ട്രീമിലാണ് അരവിന്ദ് നന്ദു എന്നയാൾ തെറി കമന്റ് ചെയ്തത്. ‘പിണറായിയുടെ പട്ടി ട്രോളുംകൊണ്ട് വന്നല്ലോ’ എന്നായിരുന്നു അരവിന്ദ് നന്ദുവിന്റെ കമന്റ്.

ഇതിന് വളരെ മര്യാദയോടെ പൊലീസ് മറുപടിയും നല്‍കി. കൂടെ ഈ മറുപടി ‘ആദ്യഘട്ടം’ എന്ന നിലയിലാണെന്ന് ഓർമിപ്പിക്കുകയും ചെയ്തു. പൊലീസിന്റെ മറുപടി ഇപ്രകാരമായിരുന്നു: “സഹോദരാ, കേരളീയർ ഒരു കുടുംബം പോലെ ഒത്തൊരുമിച്ചു നിൽക്കുന്ന, പൊതുജനത്തിന് ഇൻഫർമേഷന്‍സ് നൽകുന്ന, അവരോടൊപ്പം നിന്ന് അവരെ സഹായിക്കുന്ന പൊലീസ് വകുപ്പ് പേജാണിത്. ഇവിടെ താങ്കൾ കുടുംബത്തിൽ ഉപയോഗിക്കുന്ന വാക്കുകൾ ദയവായി ഉപയോഗിക്കരുതെന്ന് ആദ്യഘട്ടമായി വിനീതമായി ഓർമിപ്പിക്കുന്നു.”

അരവിന്ദ് നന്ദു കമന്റെടുത്ത് കണ്ടംവഴി ഓടി എന്നാണ് അറിയുന്നത്.

Related Post
Leave a Comment