റോഡപകടങ്ങള്‍ ഓരോ ദിവസവും വര്‍ദ്ധിച്ചു വരികയാണ്. റോഡ് സുരക്ഷാ ബോധവത്കരണത്തിനായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് കേരള ട്രാഫിക് പോലീസ്. അമിത വേഗം അപകടങ്ങള്‍ക്ക് കാരണമാകാറുണ്ട്. എന്നാല്‍ പെട്ടെന്ന് ബ്രേക്ക് ഇടുമ്പോഴും ഇതേ അപകട സാധ്യത വര്‍ദ്ധിക്കുകയാണ്. ഒരു നിശ്ചിത വേഗതയില്‍ സഞ്ചരിക്കുന്ന വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോള്‍ പിന്നിടുന്ന ദൂരത്തെപ്പറ്റി ലോകമാകമാനം ഉപയോഗിക്കുന്ന ചാര്‍ട്ട് പങ്കുവെച്ചു കൊണ്ടാണ് കോരള ട്രാഫിക് പോലീസിന്റെ ബോധവത്കരണ പോസ്റ്റ്.
പോസ്റ്റ് വായിക്കാം,
‘ഒരു നിശ്ചിത വേഗതയില്‍ സഞ്ചരിക്കുന്ന വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോൾ പിന്നിടുന്ന ദൂരത്തെപ്പറ്റി ലോകമാകമാനം ഉപയോഗിക്കുന്ന ഒരു ചാര്‍ട്ട് ആണിത്.
വാഹനമോടിക്കുന്നയാള്‍ ബ്രേക്കില്‍ കാലമര്‍ത്തുന്ന സമയത്തു വാഹനം സഞ്ചരിക്കുന്ന ദൂരം. ബ്രേക്ക് ചെയ്തതിനു ശേഷം വാഹനം പൂര്‍ണമായി നില്‍ക്കുന്ന ദൂരം
ഈ രണ്ടു കാര്യങ്ങള്‍ ചേരുമ്പോള്‍ ആണ് വാഹനം പൂര്‍ണമായും നിറുത്താന്‍ എടുക്കുന്ന സമയം കണക്കാക്കുന്നത്.
#keralatrafficpolice #trafficsafety #roadsafety #safetytips’
Read More : കഠിനാധ്വാനത്തിന്റെ വിജയം; വയനാടിന്റെ ശ്രീ, കേരളത്തിന്റെ ധന്യം
“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”
Leave a Comment