X

സ്വന്തം മനുഷ്യരെ തീയുണ്ടകള്‍കൊണ്ടും ബുള്‍ഡോസറുകള്‍കൊണ്ടും നേരിട്ടുവിജയിച്ച ഒരു ഭരണാധികാരിയും ചരിത്രത്തിലില്ല

ശത്രുക്കളെ തോല്‍പ്പിച്ച ഭരണാധികാരികളുടെ ചരിത്രം നമ്മള്‍ കേട്ടിട്ടുണ്ട്; സ്വന്തം മനുഷ്യരെ തീയുണ്ടകള്‍കൊണ്ടും ബുള്‍ഡോസറുകള്‍കൊണ്ടും നേരിട്ടുവിജയിച്ച ഒരു ഭരണാധികാരിയും ചരിത്രത്തിലില്ല.

പണ്ട് ജഗ്മോഹന്‍ എന്നൊരു ഭരണാധികാരിയുണ്ടായിരുന്നു. ഗംഭീര പെഡിഗ്രി; ബുദ്ധിയുടെയും കഴിവിനെയും ഭരണ നൈപുണ്യത്തിന്റെയും പര്യായം. അടിയന്തിരാവസ്ഥക്കാലത്തെ യുവരാജാവിന്റെ കിങ്കരന്‍. ഡല്‍ഹി തുര്‍ക്മാന്‍ഗെയ്റ്റ് എന്ന ചേരി ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ചുനിരത്തി വെടിപ്പാക്കിയ രാജ്യസ്‌നേഹി. സെന്‌സര്ഷിപ്പിലായിരുന്ന ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തില്ല, എത്ര പേര് കൊല്ലപ്പെട്ടു എന്ന് ഇനിയും കണക്കില്ല.

വാര്‍ത്തകള്‍ ഒന്നും വന്നിരുന്നില്ല

അദ്ദേഹത്തിന്റെ അടുത്ത അസെഗ്‌ന്മെന്റ് കാശ്മീരിലായിരുന്നു. ഭീകരതയെ തുടച്ചുനീക്കാന്‍. ഫലം: അവസാനത്തെ കാശ്മീരിയും ഇന്ത്യയ്ക്ക് എതിരായി. എണ്ണമറ്റ ഇന്ത്യന്‍ സൈനികര്‍ ഭീകരന്മാരാല്‍ കൊല്ലപ്പെട്ടു. ലോകത്തിലെത്തന്നെ ഏറ്റവും വലിയ മിലിട്ടറൈസ്ഡ് ഏരിയകളില്‍ ഒന്നായി കശ്മീര്‍ മാറി. കാശ്മീരിയത്ത് എടുക്കാച്ചരക്കായി. രണ്ടു തലമുറ കാശ്മീരികള്‍ക്കു ജീവിതമില്ലാതായി. എന്നിട്ടും അവിടെ വെടിയൊച്ചകള്‍ നിലയ്ക്കുന്നില്ല.

ശത്രുക്കളെ തോല്‍പ്പിച്ച ഭരണാധികാരികളുടെ ചരിത്രം നമ്മള്‍ കേട്ടിട്ടുണ്ട്; സ്വന്തം മനുഷ്യരെ തീയുണ്ടകള്‍കൊണ്ടും ബുള്‍ഡോസറുകള്‍കൊണ്ടും നേരിട്ടുവിജയിച്ച ഒരു ഭരണാധികാരിയും ചരിത്രത്തിലില്ല.

ഒരു പുതിയ ചാണക്യന്‍ പട്ടാളക്കാരുമായി ഇനിയും കുന്നുകയറിയിട്ടുണ്ട്. അദ്ദേഹത്തിന്റെ എക്‌സ്‌പെര്‍ട്ടിസ് നമുക്കറിയാവുന്നതാണ്.

വാര്‍ത്തകള്‍ക്കുവേണ്ടി കാത്തിരിക്കാം;

വല്ലതും വന്നെങ്കില്‍.

ഇനി കാശ്മീര്‍ സംസ്ഥാനമല്ല

Read More : ലഡാക്ക്, ജമ്മു കശ്മീർ: സംസ്ഥാനത്തെ വിഭജിക്കുന്നു; പ്രത്യേക പദവി നഷ്ടമായി

കെജെ ജേക്കബ്

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍

More Posts

Follow Author:

This post was last modified on August 7, 2019 11:38 am