X

ആരുടെ മുഖത്ത് നോക്കിയും പറയും ‘ഞാന്‍ ചെങ്കൊടി ഓമന’

ഇന്നത്തെ താരം കെഎന്‍ ബാലഗോപാലിനൊപ്പം വോട്ട് തേടുന്ന ഓമനച്ചേച്ചി തന്നെ

ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് എല്ലായിടങ്ങളിലും പ്രചരണം നടക്കുകയാണ്. ചാത്തിനാംകുളം മേഖല മുതല്‍ തനിക്കൊപ്പം നടന്ന ഓമനചേച്ചിയെ പരിചയപ്പെടുത്തുകയാണ് കൊല്ലം സ്ഥാനാര്‍ത്ഥി കെ.എന്‍ ബാലഗോപാല്‍.

ഇന്നത്തെ താരം ഓമന ചേച്ചി തന്നെ എന്ന ഫേസ്ബുക്ക് കുറിപ്പിനോടൊപ്പം ചുവപ്പ് സാരിയണിഞ്ഞ് ചെങ്കൊടിയുമേന്തി നടക്കുന്ന ഓമന ചേച്ചിയുടെ ചിത്രവും കെ.എന്‍ ബാലഗോപാല്‍ പങ്കുവെച്ചിട്ടുണ്ട്.

പോസ്റ്റ് പൂര്‍ണ്ണരൂപത്തില്‍,

‘കൊല്ലത്തെ സിപിഐഎം വേദികളിലെ നിറ സാന്നിധ്യം ആണ് ഓമന ചേച്ചി.
സഖാവ് ചെങ്കൊടി ഓമന എന്നാണ് സ്വയം പരിചയപ്പെടുത്തുക.
ഓരോ ശ്വാസത്തിലും പാർട്ടിക്കാരിയാണ്.

കൊല്ലം നിയോജക മണ്ഡലത്തിലെ സ്വീകരണം ഇന്ന് ചാത്തിനാംകുളം മേഖലയിൽ പ്രവേശിച്ചിടം മുതൽ സഖാവ് ഓമന ചെങ്കൊടിയുമേന്തി ഒപ്പം നടന്നു. ഇന്നത്തെ താരം ഓമനച്ചേച്ചി തന്നെ.

സഖാവിന് ഒരു സംശയവുമില്ല, ഇത്തവണ നമ്മൾ നേടുമെന്നതിൽ.’

 

Read More :മലക്കം മറിഞ്ഞ് ഉമ്മന്‍ചാണ്ടി, രാഹുല്‍ മല്‍സരിക്കുമെന്ന സൂചന നല്‍കിയിട്ടില്ലെന്ന് പുതിയ വിശദീകരണം, പറഞ്ഞത് എന്റെ ആഗ്രഹം

 

“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”

This post was last modified on March 28, 2019 12:11 pm