ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരനായ ഗോള്‍ഡ് ഫിഷിന്റെ വിയോഗത്തില്‍ വിഷമിച്ചിരിക്കുകയാണ് ജോര്‍ജിയന്‍ സ്വദേശിയായ നാലു വയസ്സുകാരന്‍ എവര്‍ലെറ്റ്. കൂട്ടുകാരനായ ഗോള്‍ഡ് ഫിഷിനെ പിരിയാനാകാത്തതിനാല്‍ രാത്രി കൂടെ കിടത്തി ഉറങ്ങി. എവര്‍ലെറ്റിന്റെ അമ്മ രാത്രിയില്‍ അക്വേറിയത്തില്‍ മീനിനെ കാണാതെ തിരക്കി ചെന്നപ്പോഴാണ് ഗോള്‍ഡ് ഫിഷുമായി കിടന്നുറങ്ങുന്ന മകനെ കണ്ടത്. അത്രയ്ക്കും പ്രിയപ്പെട്ടതായിരുന്നു ഗോള്‍ഡ്ഫിഷ് എവര്‍ലെറ്റിന്.
ഗോള്‍ഡ് ഫിഷ് വെള്ളത്തില്‍ നിന്നും എടുത്താല്‍ ചത്തു പോകുമെന്നുള്ള അറിവില്ലായിരുന്നു എവര്‍ലെറ്റിന്. നീമോ സീരീസ് കണ്ടതിനു ശേഷം അലങ്കാര മത്സ്യങ്ങളെ സ്‌നേഹിച്ച കുട്ടിയ്ക്ക് അമ്മ ടോറിയാണ് അക്വേറിയം വാങ്ങി നല്‍കിയത്. നീമോ എന്നായിരുന്നു മീനിനു കുട്ടി ഇട്ടിരുന്ന പേര്.
നീമോ ചത്തെന്നു രാത്രി ഉറക്കത്തില്‍ നിന്നും മകനെ വിളിച്ചുണര്‍ത്തി ടോറി പറഞ്ഞു. വിഷമം സഹിക്കാതെ കുട്ടി കരച്ചിലിലായിരുന്നു. വെള്ളം ഇല്ലാതെ മീനുകള്‍ക്ക് ജീവിക്കാന്‍ ആകില്ലെന്ന് ടോറി എവര്‍ലെറ്റിനു പറഞ്ഞു കൊടുത്തു. താന്‍ മൂലമാണ് നീമോ ചത്തതെന്ന വിഷമത്തിലാണ് എവര്‍ലെറ്റിപ്പോള്‍. എനര്‍ലെറ്റിന്റെ വിഷമം മാറുന്നതിനും അവന്റെ സന്തോഷത്തിനുമായി പുതിയ ഗോള്‍ഡ് ഫിഷുകളെ വാങ്ങി നല്‍കിയിരിക്കുകയാമ് അമ്മ ടോറി. കുട്ടിയ്ക്ക് മീനിനോടുള്ള സ്‌നേഹം സോഷ്യല്‍ മീഡിയയില്‍ കൗതുകമുണര്‍ത്തിയിരിക്കുകയാണ്.
This post was last modified on March 10, 2019 11:09 am
Leave a Comment