X

ശ്…ശ്…മിണ്ടാതിരുന്നാല്‍ ചെടികള്‍ വളരുന്നത് കേള്‍ക്കാം; ശബ്ദം പ്രദര്‍ശനത്തിനൊരുക്കി യുവതി

ഇവിടെ സ്ഥാപിച്ചിട്ടുള്ള മൈക്രോഫോണുകള്‍ ഉപയോഗിച്ച് ചെടികളെ സ്പര്‍ശിച്ചപ്പോഴുണ്ടായ ശബ്ദവും ആളുകള്‍ക്ക് കേള്‍ക്കുവാന്‍ കഴിയും.

സൂക്ഷ്മമായി ശ്രദ്ധിച്ചാല്‍ രാത്രികാലങ്ങളില്‍ ധാന്യം വളരുന്ന ശബ്ദം കേള്‍ക്കാമെന്ന് ആദ്യകാലങ്ങളില്‍ ആളുകള്‍ വിശ്വസിച്ചിരുന്നു.  ലോസ് ആഞ്ചലസിലെ ബ്രൂക്ലിന്‍ ബൊട്ടാണിക് ഗാര്‍ഡാനിലെ എക്‌സിബിഷന്‍ ഈ വിശ്വാസം ശരിയാണെന്ന് തെളിയിക്കുകയാണ്.

അദാര്‍ എന്ന യുവതിയാണ് സസ്യങ്ങള്‍ വളരുന്ന ശബ്ദത്തെ തന്റെ പ്രദര്‍ശനത്തിലൂടെ ആളുകളിലേക്ക് എത്തിച്ചത്. സസ്യങ്ങളും മനുഷ്യരില്‍നിന്ന് വ്യത്യസ്ഥരല്ല എന്ന് തെളിയിക്കുന്നതാണ് ഈ പ്രദര്‍ശനം. ചെടികള്‍ വളരുന്ന ശബ്ദം കേള്‍ക്കാന്‍ കഴിയുന്ന രീതിയിലുള്ള വലിയ മെഗാ ഫോണുകള്‍ ഉപയോഗിച്ചാണ് ഈ പരീക്ഷണങ്ങള്‍ നടത്തിയിരിക്കുന്നത്. ഈ വലിയ മെഗാ ഫോണുകളിലൂടെ ആളുകള്‍ക്ക് സസ്യങ്ങള്‍ വളരുന്ന ശബ്ദം കേള്‍ക്കാന്‍ കഴിയും.

ധ്യാനാത്മകമായ പ്രതീതിയാണ് ഈ പരീക്ഷണത്തിലൂടെ ആളുകള്‍ക്ക് ലഭിക്കുന്നത്. അദാര്‍ ഇത്തരം ഒരു പരീക്ഷണം നടത്തുന്നത് ഇത് ആദ്യമല്ല. 2016ല്‍ താവോസ് നഗരത്തിന് ചുറ്റുമുള്ള മരങ്ങളിലും ഇത്തരം പരീക്ഷണങ്ങള്‍ നടത്തിയിരുന്നു.

ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റിയിലെ പരിസ്ഥിതി ശാസ്ത്രജ്ഞയായ മോണിക്കയെ പോലുള്ള ശാസ്ത്രജ്ഞന്മാരുടെ പരീക്ഷണത്തില്‍ നിന്നാണ് താന്‍ പ്രചോദനമുള്‍ക്കൊണ്ടതെന്ന് അദാര്‍ പറയുന്നു. സസ്യങ്ങള്‍ വളരുന്നതിന്റെ ശബ്ദം റെക്കോര്‍ഡ് ചെയ്തതും അദാര്‍ പുറത്ത് വിട്ടിട്ടുണ്ട്. പ്രദര്‍ശനത്തില്‍ ഉല്‍പ്പെടുത്തിയിരിക്കുന്ന കള്ളിച്ചെടി, ഈന്തപ്പന തുടങ്ങിയവയെ സന്ദര്‍ശകര്‍ക്ക് തൊട്ട് നോക്കാന്‍ അനുവാദമുണ്ട്. ഇവിടെ സ്ഥാപിച്ചിട്ടുള്ള മൈക്രോഫോണുകള്‍ ഉപയോഗിച്ച് ചെടികളെ സ്പര്‍ശിച്ചപ്പോഴുണ്ടായ ശബ്ദവും ആളുകള്‍ക്ക് കേള്‍ക്കുവാന്‍ കഴിയും.

ചെടികള്‍ എത്തരത്തില്‍ ആശയവിനിമയം നടത്തുന്നു, എങ്ങനെ അവര്‍ പ്രതികരിക്കുന്നു എന്നൊക്കെ മനസിലാക്കാന്‍ ഈ പ്രദര്‍ശനത്തിലൂടെ കഴിയും. സസ്യങ്ങളെ സൂക്ഷ്മമായി മനസിലാക്കാന്‍ ആളുകളെ പ്രേരിപ്പിക്കുകയാണെന്ന് അദാര്‍ പറയുന്നു.

കള്ളിമുള്‍ച്ചെടിയുടെ ഇലകള്‍ വളരുന്നതിന്റേയും മറ്റും ശബ്ദങ്ങളും അദാര്‍ പുറത്ത് വിട്ടിട്ടുണ്ട്.

‘മനുഷ്യരെപ്പോലെ ജീവിക്കാന്‍ ഞങ്ങള്‍ക്കും ആഗ്രഹമില്ലേ? ഇങ്ങനെ കൊല്ലാക്കൊല ചെയ്യണോ?’, കേരള പോലീസില്‍ നടക്കുന്ന ഞെട്ടിക്കുന്ന ‘ഇന്‍സ്റ്റിറ്റ്യൂഷണല്‍ കൊലപാതകങ്ങള്‍’

 

 

This post was last modified on August 27, 2019 12:40 pm