X

‘ചെയ്യാൻ പോകുന്ന പാപങ്ങൾക്ക് കുമ്പസരിക്കാൻ പറ്റില്ലല്ലോ ഫാദർ’: സസ്പെൻസ് ഒളിപ്പിച്ച് ലൂസിഫറിന്റെ കിടിലൻ ടീസർ മമ്മൂട്ടി റിലീസ് ചെയ്‌തു

സ്റ്റീഫന്‍ നെടുംപള്ളി എന്ന രാഷ്ട്രീയപ്രവര്‍ത്തകനെയാണ് ലൂസിഫറില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുക.

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ നായകനായ ലൂസിഫറിന്റെ ഒഫീഷ്യൽ ടീസർ മമ്മൂട്ടിയുടെ ഫേസ്ബുക് പേജിലൂടെ റിലീസ് ചെയ്തു.”ചെയ്ത പാപങ്ങൾക്ക് അല്ലെ അച്ഛാ കുമ്പസാരിക്കേണ്ടേ ഉള്ളു…ചെയ്യാൻ പോകുന്ന പാപത്തിന് പറ്റില്ലല്ലോ”! ഒരു ചോദ്യത്തിന് മോഹൻലാലിൻറെ കഥാപാത്രം മറുപടി പറയുന്നതും പോലീസുകാരുടെ കൂടെ അദ്ദേഹം നടന്നു നീങ്ങുന്നതും മാത്രമാണ് 44 സെക്കന്റ് മാത്രം ദൈർഗ്യമുള്ള ടീസറിലുള്ളത്.

സ്റ്റീഫന്‍ നെടുംപള്ളി എന്ന രാഷ്ട്രീയപ്രവര്‍ത്തകനെയാണ് ലൂസിഫറില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുക. കലാഭവന്‍ ഷാജോണ്‍ മോഹന്‍ലാലിന്റെ സഹായിയായി എത്തുന്നു. പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍പെടുന്ന സിനിമയാണ് ലൂസിഫര്‍. ബോളിവുഡ് താരം വിവേക് ഒബ്റോയി ആണ് വില്ലന്‍. ചിത്രത്തിന്റെ ഛായാഗ്രഹണം സുജിത്ത് വാസുദേവ്. സംഗീതം ദീപക് ദേവ്. മാര്‍ച്ച്‌ 28ന് ചിത്രം തിയറ്ററുകളിലെത്തും.

ലൂസിഫറിന്റെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷം ചിത്രത്തിന്റെ സംവിധായകനായ പൃഥ്വിരാജ് മേഹന്‍ലാലിന് നന്ദി പറഞ്ഞുകൊണ്ട് എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ഇന്നലെ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരുന്നു.

This post was last modified on December 13, 2018 11:56 am