ചത്തമൃഗത്തെ ബൈക്കിന് പിന്നില്‍ കെട്ടിവെച്ച് സിംഹങ്ങളെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചയാളെ വനം വകുപ്പ് പിടികൂടി. ചത്ത മൃഗത്തിന്റെ ശരീരം ബൈക്കില്‍ കെട്ടിവെച്ച് കാട്ടിലൂടെ സഞ്ചരിക്കുന്നതും, അയാളെ പിന്‍തുടര്‍ന്ന് ഒരു സിംഹം പുറകെ ഓടുന്നതുമായ വീഡിയോ മറ്റൊരാള്‍ പകര്‍ത്തിയിരുന്നു.
എന്തിനെയോ വലിച്ചിഴച്ചുകൊണ്ട് ഒരാള്‍ ബൈക്കോടിക്കുന്നതും, പിന്നീട് അയാളെ പിന്‍തുടര്‍ന്നുകൊണ്ട് ഒരു സിംഹം പുറകെ വരുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. ഗുജറാത്തിലെ അമ്‌റലി ജില്ലക്കടുത്തുള്ള വനമേഖലയിലെ ഏഷ്യാറ്റിക് സിംഹങ്ങളുടെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഇതിനെ കുറിച്ച് അന്വേഷിക്കുകയും ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ഇയാള്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ വനംവകുപ്പില്‍ ജോലിചെയ്യുന്ന ആളാണ്. തമാശക്കുവേണ്ടി ഇയാള്‍ സിംഹത്തോട് കളിക്കുകയായിരുന്നു എന്നാണ് തോന്നുന്നതെന്നും, ഇയാള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
ഏഷ്യാറ്റിക് സിംഹങ്ങള്‍ വംശനാശ ഭീക്ഷണി നേരിടുന്ന ജീവികളുടെ പട്ടികയിലുള്ള ഒന്നാണ്. 1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം ഏഷ്യാറ്റിക് സിംഹങ്ങളെ സംരക്ഷിച്ചു വരുന്നു.
This post was last modified on May 19, 2019 3:59 pm
Leave a Comment