X

ലോകമേ കാണുക ഇത് ‘ആര്‍ക്കി ഹാരിസണ്‍’, ബ്രിട്ടണിലെ കുഞ്ഞു രാജകുമാരന്‍

വിന്‍സര്‍ കാസ്റ്റിലിലെ സെന്റ് ജോര്‍ജ് ഹാളില്‍ വെച്ചാണ് കുഞ്ഞിനൊപ്പം ഇരുവരും ചിത്രങ്ങളെടുത്തിരിക്കുന്നത്

മെയ് 6-നാണ് ഹാരിക്കും മേഗനും ഒരു കുഞ്ഞു രാജകുമാരന്‍ പിറന്നത്. അമ്മയും മകനും സുഖമായിരിക്കുന്നെന്ന് ഹാരി ലോകത്തെ അറിയിച്ചെങ്കിലും കുട്ടിയെ കാണാനായി ആഗ്രഹിച്ചിരിക്കുകയായിരുന്നു ആരാധകര്‍. കുഞ്ഞു രാജകുമാരനെ ലോകത്തെ കാണിച്ചിരിക്കുകയാണ് ഹാരിയും മേഗനും. ഹാരിയായിരുന്നു കുഞ്ഞിനെ എടുത്തിരുന്നത്.

വിന്‍സര്‍ കാസ്റ്റിലിലെ സെന്റ് ജോര്‍ജ് ഹാളില്‍ വെച്ചാണ് കുഞ്ഞിനൊപ്പം ഇരുവരും ചിത്രങ്ങളെടുത്തിരിക്കുന്നത്. ഇതൊരു അത്ഭുതമാണ്, താന്‍ ആശ്ചര്യപ്പെട്ടുപൊയെന്നും ലോകത്തിലെ ഏറ്റവും മികച്ച രണ്ടുപേര്‍ തനിക്കൊപ്പം ഉണ്ടെന്നും മേഗന്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കൊട്ടാരത്തിന്റെ ഔദ്യോഗിക ഫോട്ടോഗ്രാഫര്‍ കൂടാതെ തിരഞ്ഞെടുത്ത റിപ്പോര്‍ട്ടര്‍മാര്‍ക്കും ഫോട്ടോഗ്രാഫറിനും കുഞ്ഞിനെ കാണാനും ചിത്രങ്ങള്‍ എടുക്കാനുമുള്ള അനുവാദം ലഭിച്ചിരുന്നു. കുഞ്ഞുമായുള്ള ഇരുവരുടെയും ചിത്രങ്ങള്‍ കൊട്ടാരത്തിന്റെ ഔദ്യോഗിക ഇന്‍സ്റ്റാ ഗ്രാം പേജിലും പങ്കുവെച്ചിട്ടുണ്ട്. ഒപ്പം കുഞ്ഞു രാജകുമാരന് ആര്‍ക്കി ഹാരിസണ്‍ മൗണ്ട്ബാറ്റണ്‍ – വിന്‍ഡ്‌സര്‍ എന്നു പേരിട്ടതായും ഔദ്യോഗിക പേജിലൂടെ അറിയിച്ചു.

Read More : ശാന്തിവനം ചർച്ച പരാജയം; നാൽപ്പതിനായിരത്തോളം പേർക്ക് ഗുണം കിട്ടുന്ന പദ്ധതി ഉപേക്ഷിക്കുന്നതെങ്ങനെയെന്ന് മന്ത്രി എംഎം മണി

This post was last modified on May 10, 2019 12:54 pm