റെയില്‍വേ പ്ലാറ്റ്‌ഫോമിലൂടെ പാഞ്ഞ് പോവുന്ന ഓട്ടോറിക്ഷ കണ്ടപ്പോള്‍ ആളുകള്‍ അമ്പരന്നു. എന്താണ് സംഭവിക്കുന്നതെന്ന് ആര്‍ക്കും മനസിലായില്ല.
പ്രസവ വേദന അനുഭവിക്കുന്ന സ്ത്രീയെ ആശുപത്രിയിലെത്തിക്കുക എന്നത് മാത്രമായിരുന്നു ആ ഓട്ടേറിക്ഷക്കാരന്റെ മനസിലപ്പോള്‍. വേദനയില്‍ പുളയുന്ന സ്ത്രീയെ തിരക്കേറിയ നഗരത്തില്‍ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കുക എന്ന ലക്ഷ്യവുമായി അയാള്‍ റെയില്‍വേ പ്ലാറ്റ് ഫോമിലൂടെ ഓട്ടോ ഓടിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
മുംബൈയിലെ വിരാര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. റെയില്‍വേ സ്റ്റേഷന്റെ പുറത്തുനിന്ന് യുവതിയുടെ ഭര്‍ത്താവ് ഒട്ടോറിക്ഷയില്‍ കയറിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ലോക്കല്‍ ട്രയിനില്‍ വന്നിറങ്ങിയ ഭര്‍ത്താവിനെ കൂടെക്കൂട്ടി യുവതിയെ ആശുപത്രിയിലെത്തിക്കുവാന്‍ ശ്രമിക്കുകയായിരുന്നു ഡ്രൈവറെന്നാണ് റെയില്‍വേ പോലീസ് പറയുന്നത്.
റെയില്‍വേ പോലീസ് ഓട്ടോ ഡ്രൈവറെ പിന്നീട് അറസ്റ്റ് ചെയ്‌തെങ്കിലും കോടതി വാണിങ് നല്‍കി ഇയാളെ വിട്ടയച്ചു.
മൊറട്ടോറിയം കാലാവധി ഡിസംബർ 31 വരെ നീട്ടി, ജപ്തി നടപടികളും മരവിപ്പിക്കും
This post was last modified on August 7, 2019 3:28 pm
Leave a Comment