X

ക്യാബിന്‍ക്രൂ യാത്രികര്‍ക്ക് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ക്കു ശേഷം ജയ്ഹിന്ദ് വിളിക്കണമെന്ന് എയര്‍ ഇന്ത്യ

ദേശത്തിന്റെ മാനസികാവസ്ഥയെ കുറിച്ച് ജീവനക്കാര്‍ക്ക് ഒരു ഓര്‍മ്മയായിരിക്കും പുതിയ തീരുമാനം എന്നാണ് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞത്. നിരവധി പേര്‍ ഈ തീരുമാനത്തെ അംഗീകരിക്കുന്നുണ്ട്. എന്നാല്‍ അതേ സമയം എതിര്‍ക്കുന്ന ആളുകളും ധാരാളം.

വിമാനം പുറപ്പെടുന്നതിനു മുന്‍പ് ക്യാബിന്‍ക്രൂ യാത്രികര്‍ക്ക് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ക്കു ശേഷം ജയ്ഹിന്ദ് വിളിക്കണമെന്ന് എയര്‍ ഇന്ത്യ. പൈലറ്റ് അടക്കമുള്ള എല്ലാ ജീവനക്കാരും ജയ്ഹിന്ദ് വിളിക്കണമെന്ന എയര്‍ ഇന്ത്യയുടെ നടപടിയെ തുടര്‍ന്ന് സമൂഹമാധ്യങ്ങളില്‍ ഒരു സംവാദത്തിന് വഴിയൊരുക്കിയിരിക്കുകയാണ്.

അടിയന്തിര പ്രാധാന്യത്തോടു കൂടി, ഇനി മുതല്‍ എല്ലാ ഫ്‌ളൈറ്റ് നിര്‍ദ്ദേശങ്ങള്‍ക്കു ശേഷവും ആകര്‍ഷണീയമായ രീതിയില്‍ എല്ലാ ജീവനക്കാരും ജയ്ഹിന്ദ് വിളിക്കണമെന്ന തീരുമാനം എയര്‍ ഇന്ത്യയുടെ ഉപദേഷ്ടക സമിതി ,ഡയറക്ടര്‍ ഓപ്പറേഷന്‍സ് അമിതാഭ് സിങ് ആണ് അറിയിച്ചത്. എയര്‍ ഇന്ത്യയുടെ മുന്‍ ചെയര്‍മാന്‍ അശ്വനി ലോഹ്നി പൈലറ്റുകള്‍ക്ക് ഇതേ നിര്‍ദ്ദേശങ്ങള്‍ 2016-ല്‍ നല്‍കിയിരുന്നു. ദേശത്തിന്റെ മാനസികാവസ്ഥയെ കുറിച്ച് ജീവനക്കാര്‍ക്ക് ഒരു ഓര്‍മ്മയായിരിക്കും പുതിയ തീരുമാനം എന്നാണ് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞത്.

എയര്‍ ഇന്ത്യയുടെ പുതിയ തീരുമാനത്തിന്റെ സര്‍ക്കുലര്‍ സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് പ്രചരിക്കുന്നത്. നിരവധി പേര്‍ ഈ തീരുമാനത്തെ അംഗീകരിക്കുന്നുണ്ട്. എന്നാല്‍ അതേ സമയം എതിര്‍ക്കുന്ന ആളുകളും ധാരാളം. എങ്ങനെ ആയിരിക്കും ഇനി മുതല്‍ എയര്‍ ഇന്ത്യയില്‍ ജയ്ഹിന്ദ് പറയുക എന്ന് കാട്ടി നിരവധി പേരാണ് കളിയാക്കി പോസ്റ്റ് ഇടുന്നത്.

Related Post
Leave a Comment