ബോട്ടില്‍കാപ് ചാലഞ്ചിന്റെ ഭാഗമായി ബോളിവുഡ് താരം സിദ്ധാര്‍ഥ് മല്‍ഹോത്ര നടത്തിയ വെല്ലുവിളിയെ സുഹൃത്തും നടിയുമായ പരിനീതി ചോപ്ര വളരെ കൂള്‍ ആയി ഏറ്റെടുക്കുകയായിരുന്നു. കുപ്പിയുടെ അടപ്പ് തെറിപ്പിക്കാനോ ഇതൊക്കെയെന്ത് എന്ന ഭാവത്തോടെ തന്നെ പരിനീതി ചോപ്ര ഈ ചലഞ്ച് ഏറ്റെടുത്തു.
തന്റെ ചലഞ്ച് വീഡിയോ പരിനീതി ചോപ്ര ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെക്കുകയായിരുന്നു.
അടപ്പ് തെറിപ്പിക്കാനുള്ള കുപ്പിയൊക്കെ മുന്‍പില്‍ എടുത്ത് വെച്ച് പരിനീതി ചോപ്ര നടന്നടുത്തപ്പോള്‍ കണ്ടവരെക്കെ അമ്പരന്നു. എന്നാല്‍ പരിനീതി ചോപ്ര എല്ലാവരേയും പറ്റിക്കുകയായിരുന്നു. കുപ്പിയുടെ അടപ്പ് തൊഴിച്ച് തെറിപ്പിക്കേണ്ടതിന് പകരം തന്റെ കയ്യിലെ ബാറ്റുപയോഗിച്ച് നടി തട്ടിമാറ്റുകയായിരുന്നു.
‘ഇതാ കണ്ടോളു’ ജഡേജയുടെ ആദ്യ ഓവർ വിക്കറ്റ് നേട്ടത്തിൽ മഞ്ജരേക്കർക്ക് ട്രോള്‍ വർഷം
Leave a Comment